കൊറോണയ്ക്ക് ശേഷം ഈ വർഷം കടുത്ത പ്രളയം ഉണ്ടാകുമോ? പ്രവചനവുമായി തമിഴ്നാട് വെതർമാൻ

ചെന്നൈ: കേരളത്തിൽ കൊറോണ വൈറസിന് ശേഷം കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമോ? ആശങ്ക പങ്കുവെച്ചു കൊണ്ട് തമിഴ്നാട് വെതർമാൻ. ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. 20 ആം നൂറ്റാണ്ടിൽ അടുപ്പിച്ചു മൂന്ന് വർഷമുണ്ടായ തെക്ക് പടിഞ്ഞാറൻ മൺസൂൺ സമയത്തെ പ്രളയം ഈ നൂറ്റാണ്ടിൽ ഉണ്ടാകുമെന്നുമാണ് അദ്ദേഹം പ്രവചിച്ചിരിക്കുന്നത്. തമിഴ്നാട് വെതർമാന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

1920 സമയത്ത് കേരളത്തിൽ കേരളത്തിൽ അധികമഴ തുടർച്ചയായി ഉണ്ടായിട്ടുണ്ട്. ജൂണിനും സെപ്റ്റംബറിനും ഇടയിലുള്ള തെക്ക് പടിഞ്ഞാറൻ മണ്സൂണിലൂടെ 2049 മിലി മീറ്റർ മഴ ലഭിക്കാറുണ്ടായിരുന്നു. എന്നാൽ ഈ ഇരുപതാം നൂറ്റാണ്ടിൽ പൊതുവെ കുറഞ്ഞ തോതിൽ മാത്രമാണ് മഴ ലഭിച്ചിട്ടുള്ളത്. 2007 ൽ 2786 മില്ലിമീറ്റർ മഴ ലഭിച്ചത് ആശ്വാസകരമാണ്. എന്നാൽ 2018 ൽ പെയ്ത മഴ കേരളത്തിൽ പ്രളയം വിതച്ചു. 2517 മില്ലിമീറ്റർ മഴയാണ് അന്ന് പെയ്തത്. 2007 ലും 2013 ലും പെയ്ത മഴയെ വെച്ചു താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ കാലയളവിൽ കൂടുതൽ അളവിൽ മഴ ലഭിച്ച വർഷമാണ് 2018. കൂടാതെ 1924, 1961, 2018 വർഷങ്ങളിൽ കേരളത്തിൽ ഏറ്റവും വലിയ പ്രളയത്തിന് സാക്ഷ്യം വഹിച്ച വർഷങ്ങളാണ്. കൂടാതെ 1920 കാലഘട്ടത്തിൽ തെക്ക് പടിഞ്ഞാറൻ മൺസൂണിലൂടെ രേഖപ്പെടുത്തിയ മഴയുടെ അളവ് ഇങ്ങനെയാണ്. 1922- 2318 മിമി, 1923 -2666മിമി, 1924 – 3115 മിമി എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ 2018- 2517മിമി, 2019- 2310മിമി, 2020-?

  ബിജെപിക്ക് വോട്ട് നൽകിയ ഭാഗ്യനഗറിലെ ജനങ്ങൾക്ക് നന്ദി ; യോഗി ആദിത്യനാഥ്

Latest news
POPPULAR NEWS