കൊറോണ ആശ്വാസ പാക്കേജ് ഉടൻ ; നിർമല സീതാരാമൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഡൽഹി: രാജ്യത്ത് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയ പശ്ചാത്തലത്തിൽ നിലവിലെ സ്ഥിതിഗതികൾ വിശദീകരിക്കാൻ കേന്ദ്ര ധനകാര്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത. വ്യവസായ രംഗത്തിന് ആശ്വാസം നൽകുന്ന പ്രഖ്യാപനം ഉടൻ ഉണ്ടായേക്കുമെന്നും സൂചന. കൊറോണ കൂടുതൽ ബാധിച്ചവർക്കായി പ്രത്യേക സാമ്പത്തിക പാക്കേജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

1.75 ലക്ഷം കോടി രൂപയുടെ ഗരീബ് കല്ല്യാൺ യോജന കേന്ദ്രസർക്കാർ നേരത്തെ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്തു. ജൻധൻ അകൗണ്ട് വഴി രാജ്യത്തെ സ്ത്രീജനങ്ങൾക്ക് ബാങ്ക് അകൗണ്ട് വഴി 1500 രൂപ നൽകുന്ന പദ്ധതി ഇതിനോടകം സർക്കാർ നടപ്പാക്കി കഴിഞ്ഞു. ആദ്യഗഡു 500 രൂപ വീതം ജൻധൻ അകൗണ്ടിൽ സർക്കാർ നിക്ഷേപിച്ചു. ഉജ്വല യോജന വഴി ഗ്യാസ് സിലിണ്ടറും സർക്കാർ നൽകി തുടങ്ങിയതായാണ് റിപ്പോർട്ട്. ലോക്ക് ഡൗണിന്റെ സാഹചര്യത്തിൽ ദേശീയ പാതകളുടെ പണികൾ പുനരാരംഭിക്കാനും കുടിയേറ്റ തൊഴിലാളികൾക്ക് ജോലി നൽകാനും സർക്കാർ തീരുമാനിച്ച വിവരം പ്രധാനമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Also Read  ഭാര്യയുടെ ഡെബിറ്റ് കാർഡുമായി ഓൺലൈനിൽ നിന്ന് മദ്യം വാങ്ങാൻ ശ്രമിച്ചയാൾക്ക് കിട്ടിയത് മുട്ടൻ പണി: ഒടുവിൽ രണ്ടുലക്ഷം രൂപ നഷ്ടമായി