കേരളം ഇപ്പോൾ കൊറോണയിൽ ഒറ്റപ്പെട്ടിരിക്കുകയാണ്. നാട്ടിലെ ചർച്ച വിഷയം ഇപ്പോൾ കോവിഡ് 19 എന്ന മഹാമാരിയാണ്. ഇപ്പോളിതാ സെലിബ്രറ്റികൾ കൊറോണ ഐസൊലേഷൻ വിഡിയോകളുമായി രംഗത്തെത്തിയിരിക്കുകയാണ്. യുവനടന്മാരിൽ പ്രശ്സ്തനായ ടോവിനോ തോമസ് വർക്ഔട്ട് വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുകയാണ്. മകളെ പുറത്തിരുത്തി പുഷപ്പ് ചെയ്യുന്ന വീഡിയോയാണ് ടോവിനോ ഇൻസ്റ്റാഗ്രാമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
ഈ വീഡിയോയിലൂടെ സുരക്ഷിതപരമായും ആരോഗ്യപരമായും കോവിഡ് പോലുള്ള രോഗങ്ങളെ നേരിടാം എന്ന സന്ദേശവും നൽകാൻ താരം മറന്നില്ല. സ്റ്റേ ഹോം, സ്റ്റേ സേഫ്, സ്റ്റേ ഫിറ്റ്, സ്റ്റേ ഹാപ്പി എന്ന ഹാഷ് ടാഗാണ് വിഡിയോയിൽ നല്കിട്ടുള്ളത്. സിനിമയിക്ക് വേണ്ടി മാത്രല്ല താരം വർക്ക് ഔട്ട് ചെയ്യുന്നത് മുൻപും ഇത്തരത്തിലുള്ള വീഡിയോയുമായി എത്തി ആരാധകരുടെ കൈയടി വാങ്ങിയിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തിൽ ജനങ്ങൾക്ക് പ്രേചോദനം നൽകുന്ന കാര്യത്തിൽ ടോവിനോ എന്ന നടൻ മുൻപും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു.
ഇപ്പോൾ താരത്തിന്റ ഫിറ്റ്നസ് വിഡിയോയും ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടു ദിവസം മുൻപ് നടൻ കാളിദാസ് ജയറാമും ഫിറ്റ്നെസ് വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ശരീര ഭാരം കൂട്ടി ഫിറ്റായിരിക്കുന്ന കാളിദാസ് കൊറോണ കാലത്തെ വേറിട്ട പ്രചോദനമായിരിക്കയാണ്. ഇത്തരത്തിൽ നിരവധി താരങ്ങളാണ് കൊറോണയെ നേരിടാനുള്ള സന്ദേശവും ഹോം ഐസൊലേഷന്റെ സാമൂഹ്യ ആവശ്യവുമായി എത്തിയിരിക്കുന്നത്.