കൊറോണ കാലത്തെ കല്ല്യാണം; ഇബ്രാഹിം കുട്ടിയുടെയും ലൈലാബീവിയുടെയും മകളുടെ നിക്കാഹിനു പങ്കെടുത്തത് വെറും നാല് പേർ

കൊറോണ വൈറസ് വ്യാപിച്ചതോടെ രാജ്യമൊട്ടാകെ ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചത് കാരണം കല്യാണങ്ങളും ഉത്സവങ്ങളും പൊതുപരിപാടികളുമെല്ലാം മാറ്റി വെച്ചിരിക്കുകയാണ്. ഈ സമയത്ത് ലോക്ക് ഡൗൺ നിർദേശങ്ങളും നിയന്ത്രണങ്ങളും പാലിച്ചുകൊണ്ട് വിവാഹം നടത്തി മാതൃകയായിരിക്കുകയാണ് ആലപ്പുഴ വണ്ടാനം വാണിയം പറമ്പ് ഇബ്രാഹിം കുട്ടിയുടെയും ലൈല ബീവിയുടെയും മകളായ ശബാനയുടെയും കായംകുളം മുക്കവല മോനി ഭവനിൽ സലിം രാജിന്റെയും ബുഷ്റയുടെയും മകനായ സബീലിന്റെയും വിവാഹം. ഇവരുടെ കല്യാണത്തിന് പങ്കെടുത്തത് ആകെ നാലുപേർ മാത്രമാണ്.

വിവാഹത്തിനായി നാട്ടിലെത്തിയതായിരുന്നു സബീലും കുടുംബവും, എന്നാൽ ഏപ്രിൽ മാസത്തോടെ തിരികെ പോകേണ്ടതിനാൽ വിവാഹം നീട്ടിവെക്കാൻ കഴിയാത്ത സാഹചര്യം കണക്കിലെടുത്താണ് ഇത്തരത്തിൽ ചുരുങ്ങിയ രീതിയിൽ നിക്കാഹ് നടത്തിയത്. വിവാഹത്തിന് ശബാനയുടെ ഉമ്മപോലും പങ്കെടുത്തിരുന്നില്ല. ഇരുവരുടെയും സുഹൃത്തുക്കളോ ബന്ധുക്കളോ ആരും തന്നെ പങ്കെടുത്തിരുന്നില്ല. സബീലും സഹോദരനായ സജീറും കായംകുളം പള്ളി മഹല്ലിന്റെ വിവാഹ രജിസ്റ്ററുമായി പെൺകുട്ടിയുടെ പിതാവിന്റെ കുടുംബവീടായ കഞ്ഞിപ്പാടത്ത് എത്തുകയായിരുന്നു. ശേഷം ശബാനയുടെ പിതാവ് ഇബ്രാഹിംകുട്ടിയും മഹല്ല് ഭാരവാഹിയും കൂടി ആകെ നാലുപേർ മാത്രമാണ് നിക്കാഹിനു പങ്കെടുത്തത്. നിക്കാഹ് കഴിഞ്ഞ ശേഷം വധുവിനെയും കൂട്ടി സബീൽ വീട്ടിലേക്ക് തിരിച്ചു.

  കൊളേജ് വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ ; ഫീസ് അടയ്ക്കാൻ വൈകിയതിനാലാണെന്ന് സഹോദരൻ

ഇരുവരുടെയും വിവാഹം കഴിഞ്ഞതറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും ആശംസകളുമായി സമൂഹ മാധ്യമങ്ങളിലൂടെയെത്തുകയുണ്ടായി. കൊറോണ വൈറസിന്റെ നിയന്ത്രണങ്ങൾ മാറി കഴിഞ്ഞു ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം സൽക്കാരം ഒരുക്കുമെന്നു പെൺകുട്ടിയുടെ പിതാവായ ഇബ്രാഹിംകുട്ടിയും സലിമും പറഞ്ഞു. സബീൽ ദുബായിലാണ് ജോലി ചെയ്യുന്നത്. ശബാന സിവിൽ എൻജിനീയറിങ് പൂർത്തിയാക്കിയതാണ്. നിലവിലെ സാഹചര്യത്തിൽ ആർഭാടങ്ങളും ആരവങ്ങളും ഒഴിവാക്കി ചുരുങ്ങിയ രീതിയിൽ വിവാഹം നടത്തിയ സബീറിനെയും ശബാനയെയും അഭിനന്ദിച്ചുകൊണ്ട് നിരവധി ആളുകളാണ് സമൂഹ മാധ്യമങ്ങളിലൂടെ എത്തിയത്. ഇവർ സമൂഹത്തിനു നിലവിലെ സാഹചര്യത്തിൽ വലിയ ഉദാഹരണമായി മാറുകയാണ്.

Latest news
POPPULAR NEWS