കൊറോണ തമാശ അല്ല വളരെ ഗൗരവം ഉള്ള മഹാമാരിയാണ് പറയുന്നത് വേറെആരുമല്ല… മലേഷ്യൻ സ്വദേശിയായ ബ്ലെയ്ക് യാപ്പ്. ബ്ളെയ്ക് ചിന്നപ്പയ്യൻ എന്നറിയപ്പെടുന്ന ടിക്ക് ടോക്ക് താരം ഒരു മുന്നറിയിപ്പാണ് എല്ലാവർക്കും നല്കുന്നത്. മലയാളം, തമിഴ്, തെലുങ്കു ഭാഷകളിൽ പാട്ടുപാടിയും അഭിനയിക്കുകയും ചെയ്യുന്ന അറിയപ്പെടുന്ന താരമാണ്. നേരിൽ കണ്ട അനുഭവ്ങ്ങളുടെയും അധികൃതരുടെ മുൻകരുതലുകൾ അവഗണിക്കുന്ന ആളുകളുടെ ദയനീയമായ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചും നല്ലത് പോലെ അറിയാവുന്ന ഇദ്ദേഹം ഇപ്പോൾ സോഷ്യൽ മീഡിയയിൽ മുൻകരുതലായി വീഡിയോ നൽകിയിരിക്കുകയാണ്.
കൊറോണ നിസ്സാരമല്ലായെന്നും അധികൃതരും ഭരണകർത്തകളും നൽകുന്ന നിർദേശങ്ങളും മുൻകരുതലുകളും അവഗണിക്കരുതെന്നും ഇതൊരു മാരകമായ വൈറസ് രോഗമാണ് നിയന്ധ്രിച്ചാൽ ഒരു പരിധിവരെ പ്രതിരോധിക്കാമെന്നാണ് ബ്ളെയ്ക് ചിന്നയ്യപ്പൻ പറയുന്നത്.