കൊറോണ ബാധിച്ചയാളെ സന്ദർശിച്ച എംപി രാഷ്ടപതി ഭവനും സന്ദർശിച്ചു: പൊതുപരിപാടികൾ റദ്ദാക്കാൻ തീരുമാനിച്ചു രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്

ഡൽഹി: കൊറോണ വൈറസ് ബാധിച്ച ഗായികയായ കനിക കപൂറിനെ സന്ദർശിച്ച ബിജെപി എം പിയായ ദുഷ്യന്ത് സിംഗ് രാഷ്‌ട്രപതി രാംനാഥ് കോവിന്ദും മറ്റു എംപിമാരും പങ്കെടുത്ത വിരുന്നിൽ പങ്കെടുത്തതായി പറയുന്നു. തുടർന്ന് രാഷ്‌ട്രപതി പൊതുപരിപാടികൾ റദ്ധാക്കി. ഇത് സംബന്ധിച്ചുള്ള വിവരം ട്വിറ്ററിലൂടെയാണ് അദ്ദേഹം അറിയിച്ചത്. വൈറസ് പടരുന്ന സാഹചര്യത്തിൽ അകലം അത്യാവശ്യമാണെന്നും രാഷ്‌ട്രപതി ട്വീറ്റ് ചെയ്തു. നടിയായ ഹേമമാലിനി, എം പി ദുഷ്യന്ത് സിംഗ് കേന്ദ്രമന്ത്രിമാരായ രാം മേഗ്വാൾ, രാജ്യവർധൻ റാത്തോഡ് എന്നിവർക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചിരുന്നു.

മാർച്ച്‌ 9 ന് ലണ്ടനിൽ നിന്നുമെത്തിയ കനിക കപൂർ രോഗവിവരം മറച്ചു വെച്ചുകൊണ്ട് പാർട്ടി സംഘടിപ്പിക്കുകയും അതിൽ പങ്കെടുക്കുകയായിരുന്നുവെന്നും പറയുന്നു. സംഭവത്തിൽ ലക്‌നൗ പോലീസ് കനികയ്ക്കെതിരെ കേസെടുത്തിട്ടുണ്ട്. കൊറോണ വൈറസ് സ്ഥിതീകരിച്ച സാഹചര്യത്തിൽ ഐസുലേഷനിൽ കഴിയണമെന്നുള്ള നിർദേശത്തെയും കനിക അവഗണിച്ചിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പോലീസ് ഇവർക്കെതിരെ കേസെടുത്തത്.