കൊറോണ ബാധിച്ച് യുഎസിൽ രണ്ട് മലയാളികൾ മരിച്ചു

ന്യൂയോര്‍ക്ക്: കോവിഡ് 19 ബാധിച്ച് ചികിത്സയിലായിരുന്ന രണ്ട് മലയാളികൾ യുഎസിൽ മരിച്ചു. എറണാകുളം രാമമംഗലം സ്വദേശി കുഞ്ഞമ്മ സാമുവല്‍ (85) പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി തോമസ് ഡേവിഡ് (43) എന്നിവരാണ് മരിച്ചത്. തോമസ് ഡേവിഡ് ന്യൂയോര്‍ക്കിലായിരുന്നു താമസം.

മാർച്ച് 23 നാണ് ഇയാളെ കൊറോണ ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യൂയോര്‍ക്ക് മെട്രോപൊലിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഉദ്യോഗസ്ഥനാണ് ഇയാൾ. ഒരാഴ്ചയിലേറേയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഭാര്യയും മൂന്നു മക്കളുമുണ്ട്.