കൊറോണ ബാധിച്ച് വിദേശ രാജ്യങ്ങളിൽ ഒറ്റപ്പെട്ട് പോയവരെ പല രാജ്യങ്ങളിൽ നിന്നും ഇന്ത്യാ ഗവണ്മെന്റ് സുരക്ഷിതമായി തിരിച്ചു കൊണ്ട് വന്നിരുന്നു. ചൈനയിൽ നിന്ന് പോലും ഇന്ത്യൻ പൗരന്മാരെ നിമിഷ നേരം കൊണ്ട് ഇന്ത്യൻ സർക്കാർ നാട്ടിലെത്തിച്ചു. കൂടാതെ മാലിദ്വീപ്,മ്യാൻമാർ,ബംഗ്ലാദേശ്,ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരെയും ഇന്ത്യ രക്ഷിച്ചു.
ഇറാനിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ നിരീക്ഷിക്കാൻ ഇറാന് ശേഷിയില്ല എന്ന് ഇറാൻ അറിയിച്ചിരുന്നു. ഇന്ത്യക്കാരെ സംരക്ഷിക്കാൻ ആവിശ്യമായ സൗകര്യങ്ങൾ ഇല്ലെന്നായിരുന്നു ഇറാന്റെ വാദം. എന്നാൽ ഇന്ത്യ തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ വിമാന മാർഗം മെഡിക്കൽ ലാബ് തന്നെ ഇറാനിൽ എത്തിച്ചു. ഇറാനിലെ ഇന്ത്യക്കാർക്കായി ഇന്ത്യൻ വ്യോമസേന സി -17 ഗ്ലോബ് മാസ്റ്റർ മൂന്നാമൻ ഹെവി മിലിട്ടറി ട്രാൻസ്പോർട്ട് വിമാനമാണ് മെഡിക്കൽ ലാബും സംവിധാനങ്ങളുമായി ടെഹ്‌റാനിലേക്ക് അയച്ചത്. ലാബിനൊപ്പം വിദഗ്ദരായ ഡോക്ടർമാരെയും ഇന്ത്യ ഇറാനിലേക്ക് അയച്ചു. ഇന്ത്യ ഇറാനിലെത്തിച്ച ലാബ് ഇറാന് പിന്നീട് സ്വന്തമായി നൽകാനാണ് ഇന്ത്യൻ ഗവണ്മെന്റിന്റെ തീരുമാനം.