കൊറോണ ബാധിതരുടെ എണ്ണം ഇന്ത്യയിൽ കൂടുന്നു: 6088 കേസുകൾ 24 മണിക്കൂറിൽ റിപ്പോർട്ട്‌ ചെയ്തു

ഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6088 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് ഇത്രയും കൊറോണ വൈറസ് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 118447 ആയി ഉയർന്നു. 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 148 പേർക്ക് മരണം സംഭവിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3583 ആയി ഉയർന്നു.

നിലവിൽ 66330 പേർ കോവിഡ് ബാധിച്ചു രാജ്യത്തെ വിവിധ ഹോസ്പിറ്റലുകളിൽ ചികിത്സയിൽ കഴിയുന്നുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ വൈറസ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത് മഹാരാഷ്ട്രയിലാണ്. 41642 പേർ മഹാരാഷ്ട്രയിൽ ചികിത്സയിൽ ചികിത്സയിൽ കഴിയുന്നുണ്ട്. എന്നാൽ രാജ്യത്ത് കൊറോണാ വൈറസിൽ നിന്നും മുക്തി നേരിടുന്നവരുടെ എണ്ണവും ക്രമാതീതമായി ഉയർന്നു വരുന്നു എന്നുള്ള കാര്യം ആശ്വാസകരമാണ്.