കൊറോണ ബാധിതരെ ചികിൽസിച്ച ശേഷം ഡോക്ടർ വീട്ടിൽ പോകാതെ വിശ്രമിക്കുന്നതും ഉറങ്ങുന്നതും സ്വന്തം കാറിനുള്ളിൽ: ഡോക്ടർക്ക് അഭിനന്ദന പ്രവാഹം

കൊറോണ വൈറസ് ബാധിച്ചവരെ ചികിത്സ ശേഷം ഡോക്ടർ വീട്ടിൽ പോകാതെ വിശ്രമിക്കുന്നതും ഉറങ്ങുന്നതുമെല്ലാം തന്റെ കാറിലാണ്. ഭോപ്പാലിലെ ജെപി ഹോസ്പിറ്റലിൽ സേവനമനുഷ്ഠിക്കുന്നയാളാണ് ഡോക്ടർ സച്ചിൻ നായിക്. താൻ കാരണം മറ്റൊരാൾക്ക്‌ വൈറസ് പിടിപെടരുതെന്നുള്ള കരുതലിന്റെ ഭാഗമായാണ് അദ്ദേഹം വീട്ടിൽ പോലും പോകാതെ കാറിൽ തന്നെ കഴിയുന്നത്. അദ്ദേഹം ഉറങ്ങുന്നത് പോലും സ്വന്തം കാറിലാണെന്നുള്ളത് ആളുകളെ അതിശയിപ്പിക്കുകയാണ്.

കൊറോണ വൈറസ് ബാധിച്ചവരെ ചികിൽസിക്കുന്നതിനാൽ രോഗം വരാനുള്ള സാധ്യത കൂടുതലുള്ളതിനാലാണ് അദ്ദേഹം വീട്ടിൽ പോലും പോകാതെ കാറിൽ കഴിയുന്നത്. ഭാര്യയ്ക്കോ കുഞ്ഞിനോ താൻ നിമിത്തം രോഗം പിടിപെടാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാറിൽ തന്നെ ദിനചര്യയ്ക്ക് വേണ്ടുന്ന കാര്യങ്ങൾ ഉണ്ടെന്നും വായിക്കുവാനുള്ള പുസ്തകങ്ങൾ വരെ കരുതിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ ഇപ്പോളത്തെ ജീവതരീതിയെ ആളുകൾ അഭിനന്ദിക്കുകയാണ്.