കൊറോണ ഭീതിയിൽ 12000 തടവുകാർക്ക് പരോൾ അനുവദിച്ചു

രാജ്യത്തു കൊറോണ വൈറസിന്റെ വ്യാപ്തി വർധിക്കുന്ന സാഹചര്യം കണക്കിലെടുത്തു മധ്യപ്രദേശിൽ 12000 തടവുകാർക്ക് പരോൾ അനുവദിച്ചു. കോവിഡ് വൈറസ് പടരുന്നതിനാൽ മുന്കരുതലിന്റെ ഭാഗമായാണ് ഈ നടപടി. 5000 ത്തോളം തടവുകാരെ തിങ്കളാഴ്ചയും ബാക്കിയുള്ളവരെ ആഴ്ചയുടെ അവസാനവും മോചിപ്പിക്കും.

മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, പ്രിൻസിപ്പൽ സെക്രട്ടറി, ജയിൽ മേധാവി എന്നിവർ ചേർന്ന് നടത്തിയ ഉന്നതതല യോഗത്തിലാണ് നിലവിലെ സാഹചര്യം കണക്കിലെടുത്തുകൊണ്ട് കുറ്റവാളികളെ വിട്ടയക്കാനുള്ള തീരുമാനമുണ്ടായത്. കൊറോണ വൈറസിന്റെ വ്യാപ്തി വര്ധിക്കുന്നതിനാൽ മറ്റു സംസ്ഥാനങ്ങളിലും ജയിലിൽ കഴിയുന്ന കുറ്റവാളികളെ വിട്ടയയ്ക്കാനുള്ള തീരുമാനങ്ങൾ സർക്കാരുകൾ എടുക്കുന്നുണ്ട്.