Monday, December 4, 2023
-Advertisements-
KERALA NEWSകൊറോണ ഭീതിയെ തുടർന്ന് സംസ്ഥാനത്ത് നാല് സബ്ജയിലുകൾ അടച്ചു

കൊറോണ ഭീതിയെ തുടർന്ന് സംസ്ഥാനത്ത് നാല് സബ്ജയിലുകൾ അടച്ചു

chanakya news
-Advertisements-

തിരുവനന്തപുരം: കൊറോണ ഭീതിയെ തുടർന്ന് സംസ്ഥാനത്തെ നാല് സബ് ജയിലുകൾ അടച്ചു. സംസ്ഥാനത്തെ ജയിലുകളിൽ 7 തടവുകാർക്ക് രോഗ ബാധ സ്ഥിരീകരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നാല് ജയിലുകൾ അടച്ചതെന്ന് അഡ്വക്കേറ്റ് ജനറൽ മുഖേന ജയിൽ ഡിജിപി ഋഷിരാജ് സിംഗ് ഹൈക്കോടതിയെ അറിയിച്ചു. തിരുവനന്തപുരം, ആലത്തൂർ, നെയ്യാറ്റിൻകര കണ്ണൂർ, തുടങ്ങിയ ഇടങ്ങളിലെ സബ് ജയിലുകളാണ് അടച്ചത്.

-Advertisements-

റിമാൻഡ് പ്രതികളെ കൊറോണ വൈറസ് ടെസ്റ്റ് നടത്തിയശേഷമാണ് ജയിലിൽ പ്രവേശിപ്പിക്കുന്നത്. ഇതിനായി സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും ജയിലിൽ കോവിഡ് ഫസ്റ്റ് ലൈൻ ടെസ്റ്റ് സെന്ററുകൾ തുടങ്ങുകയും ചെയ്തിട്ടുണ്ട്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 50 മുതൽ 70 വരെ തടവുകാരെ ദിവസവും പരിശോധനക്ക് വിധേയരാക്കുകയും ചെയ്യുന്നുണ്ട്. 50 പേരുടെ ഫലം ദിവസം ലഭിക്കും. ഏഴ് വർഷത്തിൽ താഴെ ശിക്ഷാ കാലാവധിയിൽ കഴിയുന്ന തടവുകാർക്ക് ജാമ്യം നൽകണമെന്ന് ഹൈക്കോടതി ഫുൾ ബെഞ്ചിനെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 690 തടവുകാരെ ജാമ്യത്തിൽ വിടുകയും ചെയ്തു.

1039 പേരെ പരോളിലും വിട്ടിട്ടുണ്ട്. പരോളിൽ പോയവർ തിരിച്ചെത്തുന്നതോടെ ജയിലുകളിൽ ആളുകൾ തമ്മിൽ അകലം പാലിക്കാത്ത സ്ഥിതികൾ ഉണ്ടാവുമെന്നും അതുമൂലം കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കനത്ത ആശങ്ക ഉണ്ടാവുമെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്.

-Advertisements-