കൊറോണ വൈറസിനെതിരെയുള്ള ഇന്ത്യയുടെ നീക്കത്തെ വീണ്ടും അഭിനന്ദിച്ചും കൈയടിച്ചും ലോകാരോഗ്യ സംഘടന

ഡൽഹി: കൊറോണാ വൈറസിനെതിരെയുള്ള ഇന്ത്യയുടെ പോരാട്ടത്തെ അഭിനന്ദിച്ചുകൊണ്ടും പ്രശംസിച്ചു കൊണ്ടും ലോകാരോഗ്യ സംഘടന വീണ്ടും രംഗത്ത്. കോവിഡ് 19 മഹാമാരിയ്ക്ക് മുന്നിൽ അമേരിക്കയും ഇറ്റലിയും സ്പെയിനും അടക്കമുള്ള ശക്തികൾ തകർന്നപ്പോൾ ഇന്ത്യ കൃത്യമായ രീതിയിലുള്ള നിയന്ത്രണങ്ങളും ലോക്ക് ഡൗൺ പ്രഖ്യാപനത്തിലൂടെയും വൈറസ് ബാധയുടെ വ്യാപനം തടഞ്ഞു ഒരുപരിധിവരെ പിടിച്ചു നിന്നു. മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് രോഗ വ്യാപനവും മരണനിരക്കും ഇന്ത്യയിൽ ക്രമാതീതമായി കുറവാണ് ഉണ്ടായതെന്നുള്ള കാര്യവും ലോകാരോഗ്യ സംഘടനയുടെ പ്രത്യേക പ്രതിനിധിയായ ഡോക്ടർ ഡേവിഡ് നബാരോ വ്യക്തമാക്കി.

ഇന്ത്യയിൽ ലോക്ക് ഡൗൺ പിൻവലിക്കുമ്പോൾ കൊറോണ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നേക്കാം എന്നാൽ അതിൽ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ വരുന്ന ജൂലൈയോടെ രോഗബാധയുടെ തോത് ഉയരുമെന്നും പിന്നീട് സ്ഥിതിയിൽ മാറ്റം ഉണ്ടാകുമെന്നാണ് അദ്ദേഹം പറയുന്നത്. രാജ്യത്ത് ഗുജറാത്ത്, ഡൽഹി, രാജസ്ഥാൻ, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ മാത്രമാണ് കൊറോണ വൈറസ് വ്യാപകമായത്. എന്നാൽ സംസ്ഥാന സർക്കാരുകളുടെയും കേന്ദ്രസർക്കാരിനെയും കൃത്യമായ ഇടപെടൽ മൂലം വൈറസിനെ വ്യാപനത്തിനും മരണ നിരക്കിലും ഗണ്യമായ രീതിയിൽ ഉള്ള കുറവുണ്ട് എന്നും ഡോക്ടർ നബാരോ കൂട്ടിച്ചേർത്തു.

  ലോക്ക് ഡൗൺ കാരണം ഭാര്യ തിരിച്ച് വരാൻ പറ്റാതെ സ്വന്തം വീട്ടിൽ ; ഭർത്താവ് പഴയ കാമുകിയെ തേടി പിടിച്ച് കല്ല്യാണം കഴിച്ചു

കൊറോണ വൈറസ് മൂലമുള്ള മരണനിരക്ക് ഇന്ത്യയിൽ മൂന്നര ശതമാനത്തിൽ താഴെയാണ്. ഇത് ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ മരണനിരക്കുകളിൽ ഒന്നാണെന്നും കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധൻ വ്യക്തമാക്കി.

Latest news
POPPULAR NEWS