ഡൽഹി: ചൈനയിൽ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ വുഹാനിൽ കുടുങ്ങി കിടക്കുന്ന പാക് വിദ്യാർത്ഥികളെ രക്ഷിക്കാൻ തയ്യാറെന്നു ഇന്ത്യൻ സർക്കാർ.. പാക്കിസ്ഥാൻ ഇതിനായി ഇന്ത്യയോട് ആവശ്യപ്പെട്ടാൽ വേണ്ട എല്ലാവിധ സഹായങ്ങളും ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം ഇന്ത്യൻ പൗരന്മാരെ വുഹാനിൽ നിന്നും രക്ഷപെടുത്തി കൊണ്ടുവരുമ്പോൾ ഒരു പാക് വിദ്യാർത്ഥി പറഞ്ഞത് ഇന്ത്യയെ കണ്ടു പഠിക്കൂ.. ഇന്ത്യയുടെ മോദി സർക്കാരിനെ കണ്ടു പഠിക്കൂ.. അവർ അവരുടെ രാജ്യത്തെ പൗരന്മാരെ രക്ഷിച്ചു കൊണ്ടുപോകുന്നു. എന്നാൽ പാക്കിസ്ഥാൻ സർക്കാർ ആകട്ടെ ഞങ്ങൾ ജീവിച്ചാലെന്താ മരിച്ചാലെന്താ.. അവർക്ക് ഞങ്ങളുടെ കാര്യത്തിൽ ഒരു ടെൻഷനുമില്ലെന്നാണ്.
പാക് വിദ്യാർത്ഥിയുടെ ഈ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. മാലിദ്വീപിൽ നിന്നുള്ള ഏഴ് പൗരന്മാരെയും ഇന്ത്യ രക്ഷപെടുത്തിയിരുന്നു. അതിന് മാലിദ്വീപ് ഇന്ത്യൻ സർക്കാരിനോട് നന്ദി അറിയിച്ചിരുന്നു.