കൊറോണ വൈറസിന്റെ ഉറവിടം തേടി ലോകാരോഗ്യ സംഘടന ചൈനയിലേക്ക്: വിശദീകരണവുമായി മുഖ്യ ശാസ്ത്രജ്ഞ ഡോ. സൗമ്യ സ്വാമിനാഥൻ

കൊറോണാ വൈറസിന്റെ ഉറവിടം കണ്ടെത്തുന്നതിനായി ലോകാരോഗ്യ സംഘടനയുടെ വിദഗ്ധസമിതി ചൈന സന്ദർശിക്കും. കോവിഡ് വൈറസ് ആരംഭിച്ച് ആറു മാസം പിന്നിടുമ്പോഴാണ് അന്വേഷണസംഘം ചൈനയിലേക്ക് പുറപ്പെടുന്നത്. കോവിഡ് വൈറസ് മൂലം ആളുകൾ മ-രണപ്പെടുകയും വൈറസിന്റെ വ്യാപ്തി കൂടുകയും ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ സാഹചര്യം കണക്കിലെടുത്ത് വൈറസിന്റെ ഉറവിടത്തെ സംബന്ധിച്ച് വിശദമായ രീതിയിലുള്ള പഠനം ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോക്ടർ സൗമ്യ സ്വാമിനാഥൻ അന്താരാഷ്ട്ര മാധ്യമങ്ങളോട് പറഞ്ഞു.

  കടലിൽ നിന്നും ലഭിച്ച ജീൻസ് വിറ്റത് 94 ലക്ഷം രൂപയ്ക്ക്

രോഗവ്യാപനത്തിന്റെ രീതി മനസ്സിലാക്കി വേണ്ട രീതിയിലുള്ള മുൻകരുതൽ സ്വീകരിക്കുന്നതിൽ ചൈനയ്ക്ക് വലിയ രീതിയിലുള്ള വീഴ്ചപറ്റിയെന്നും ഇതിന്റെ ഭവിഷ്യത്തുകളെ കുറിച്ച് ആഗോളതലത്തിൽ മുന്നറിയിപ്പ് നൽകുന്നതിൽ ചൈനയുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്ന് ലോകാരോഗ്യ സംഘടന കുറ്റപ്പെടുത്തി. എന്നാൽ ലോകാരോഗ്യ സംഘടനയും ചൈനയും ഈ വിഷയത്തിൽ ഒത്തുകളിക്കുകയാണെന്ന് ആരോപിച്ചുകൊണ്ട് അമേരിക്കയും രംഗത്തെത്തിയിരുന്നു.

Latest news
POPPULAR NEWS