കൊറോണ വൈറസ് ബാധിതരുടെ എണ്ണം ലോകത്ത് ഇതിനോടകം 15,187,19 ആയി ഉയർന്നു. 88,502 ആളുകൾ കൊറോണ ബാധിച്ച് മരിച്ചു. 330,589 പേരുടെ രോഗം ബദ്ധമായി.
യുഎസിലും യുകെയിലും കൊറോണ വൻ നാശനഷ്ടം വിതയ്ക്കുന്നു. കഴിഞ്ഞ ദിവസം 1850 പേര്‍ യു.എസില്‍ കൊറോണ ബാധിച്ച് മരിച്ചു. യു.കെയില്‍ 938 പേരാണ് മരിച്ചത്. എന്നാൽ ചില രാജ്യങ്ങളിൽ കൊറോണ വൈറസ് നിയന്ത്രണ വിധേയമായതായാണ് വിവരം.
കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ ഹൂബെ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാന്‍ കഴിഞ്ഞ ദിവസം പൂര്‍ണമായും തുറന്ന് കൊടുത്തിരുന്നു. തലസ്ഥാനമായ ബെയ്ജിങ് ഉള്‍പ്പടെയുള്ള സ്ഥലങ്ങളിലും ചൈന നിയന്ത്രണങ്ങള്‍ പിന്‍വലിക്കാനുള്ള ഒരുക്കത്തിലാണ്. ചൈന സാധാരണ രീതിയിലേക്ക് തിരിച്ചു വരുന്നതായാണ് റിപ്പോർട്ടുകൾ.