കൊറോണ വൈറസ് ഇനി 45 മിനിറ്റുനുള്ളിൽ തിരിച്ചറിയാം ; പുതിയ സംവിധാനവുമായി അമേരിക്ക

കൊറോണ വൈ​റ​സ് പരിശോധിക്കുന്നതിനായി പു​തി​യ കണ്ടുപിടിത്തവുമായി അ​മേ​രി​ക്ക. വേഗത്തിൽ പരിശോധന ഫലം ലഭ്യമാകുന്ന തരത്തിലാണ് പുതിയ സംവിധാനം നിർമിച്ചിരിക്കുന്നത്. 45 മി​നി​റ്റി​നു​ള്ളി​ല്‍ വൈ​റ​സ് രോ​ഗം സ്ഥി​രീ​ക​രി​ക്കാ​നാ​വുമെന്നാണ് ഇതിന്റെ സവിശേഷത. കാ​ലി​ഫോ​ര്‍​ണി​യ ആ​സ്ഥാ​ന​മയി പ്രവർത്തിക്കുന്ന സെ​ഫീ​ഡ് ക​മ്ബ​നി​യാ​ണ് പുതിയ സംവിധാനം കണ്ടെത്തിയിരിക്കുന്നത്. അടുത്ത ആഴ്ചയിൽ പരിശോധന കിറ്റുകൾ വിപണിയിലെത്തിക്കുമെന്നും കാമപാണി പറയുന്നു.

Also Read  കൊറോണ വൈറസിൽ വിറങ്ങലിച്ച് അമേരിക്ക ; മറ്റ് രാജ്യങ്ങളോട് സഹായമഭ്യർത്ഥിച്ച് അമേരിക്ക

നിലവിൽ ഒരുദിവത്തിലധീകം സമയമെടുത്താണ് കൊറോണ പരിശോധന നടക്കുന്നതും ഫലം ലഭ്യമാകുന്നതും. രോ​ഗ​ബാ​ധി​ത​രെ വേ​ഗ​ത്തി​ല്‍ തി​രി​ച്ച​റി​യാ​നും തു​ട​ക്ക​ത്തി​ലേ ചി​കി​ത്സ ല​ഭ്യ​മാ​ക്കാ​നും പു​തി​യ സം​വി​ധാ​നം വ​രു​ന്ന​തോ​ടെ സാധ്യമാകുമെന്ന് മെ​ഡി​ക്ക​ല്‍ അ​ധി​കൃ​ത​ര്‍ വി​ല​യി​രു​ത്തു​ന്നു.