കൊറോണ വൈറസ് ; എട്ട്, ഒന്‍പത് ക്ലാസുകളിലെ ഇനിയുള്ള പരീക്ഷകള്‍ വേണ്ടെന്നുവച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് കൂടുതൽ ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച സാഹചര്യത്തിൽ എട്ട്, ഒന്‍പത് ക്ലാസുകളിലെ ഇനിയുള്ള പരീക്ഷകള്‍ വേണ്ടെന്നുവച്ചു. മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നത തല യോഗത്തിലാണ് തീരുമാനം. ഏഴാം ക്ലാസ്സ് വരെയുള്ള പരീക്ഷകള്‍ ഒഴിവാക്കാന്‍ നേരത്തെ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു ഇതിന് പിന്നാലെയാണ് പുതിയ തീരുമാനം.

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന എസ്‌എസ്‌എല്‍സി, ഹയര്‍ സെക്കന്‍ഡറി ഉള്‍പ്പെടെയുള്ള എല്ലാ പരീക്ഷകളും മാറ്റിവയ്ക്കാനാണ് ഇന്ന് ചേർന്ന യോഗത്തിൽ തീരുമാനമായത്. സര്‍വകലാശാലാ പരീക്ഷകളും ഇതോടെ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും യോഗത്തിൽ വ്യക്തമാക്കി.

Also Read  ലെഗിൻസ് ധരിച്ച് സ്കൂളിലെത്തിയ അധ്യാപികയോട് പ്രധാനാധ്യാപിക മോശമായി പെരുമാറിയതായി പരാതി

പരീക്ഷകള്‍ മാറ്റിവയ്ക്കാന്‍ നേരത്തെ കേന്ദ്ര സര്‍ക്കാർ നിര്‍ദേശിച്ചിരുന്നു എന്നാൽ സംസ്ഥാന സർക്കാർ പരീക്ഷയുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ കൊറോണ വൈറസ് കൂടുതൽ വ്യാപകമാകുന്ന സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര നിർദേശം പാലിക്കാൻ തീരുമാനം എടുക്കുകയായിരുന്നു.