കൊറോണ വൈറസ് ; കേരളം ഉള്‍പ്പെടെ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത രാജ്യത്തെ 75 ജില്ലകള്‍ അടച്ചിടും

തിരുവനന്തപുരം: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളുമായി കേന്ദ്രസർക്കാർ. കൊറോണ വൈറസ് ബാധിച്ചിരിക്കുന്ന 75 ജില്ലകള്‍ അടച്ചിടാന്‍ തീരുമാനം. രാജ്യത്ത് കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിലാണ് ഈ നടപടി. കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച 7 ജില്ലകള്‍ അടച്ചിടും. കോട്ടയം, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, കാസര്‍ഗോഡ്, കണ്ണൂര്‍, എറണാകുളം എന്നീ ജില്ലകളാണ് അടച്ചിടുന്നത്.

സംസ്ഥാനത്ത് ഏഴ് ജില്ലകൾ അടച്ചിടണം. അവശ്യ സേവനങ്ങള്‍ മാത്രമനുവദിച്ചുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കാന്‍ സംസ്ഥാനത്തിന് പ്രധാനമന്ത്രി നിർദേശം നൽകി. എന്തൊക്കെ നിയന്ത്രണങ്ങൾ ആവിശ്യമാണെന്ന് ഓരോ സംസ്ഥാനത്തിനും തീരുമാനിക്കാം. മഹാരാഷ്ട്രയിൽ പൂർണമായി നിരോധനാജ്ഞ നടപ്പിലാക്കി കഴിഞ്ഞു.