കൊറോണ വൈറസ് ; ചെറിയ വീഴ്ച പറ്റിയെന്ന് ആരോഗ്യമന്ത്രി നിയമസഭയിൽ

തിരുവനന്തപുരം : കൊറോണ വൈറസ് സംസ്ഥാനത്ത് വീണ്ടും എത്തിയത് ആരോഗ്യവകുപ്പിന്റെ വീഴ്ചയാണെന്നുള്ള ആരോപണം നിലനിൽക്കെ വീഴ്ചപറ്റിയെന്ന് സമ്മദിച്ച് ആരോഗ്യമന്ത്രി ശൈലജ ടീച്ചർ. ഇറ്റലിയിൽ നിന്ന് വന്ന കുടുംബത്തിലൂടെയാണ് കേരളത്തിൽ കൊറോണ എത്തിയത് എന്നാൽ ഇറ്റലിയിൽ നിന്നും വന്ന കുടുംബത്തിന് ശരിയായ മാർഗ നിർദേശങ്ങൾ ലഭിക്കാത്തതും പരിശോധന നടത്താത്തതും കൊറോണ വീണ്ടും വരാൻ കരണമായതായാണ് റിപ്പോർട്ട്.

കേന്ദ്രസർക്കാർ പുറത്തിറക്കിയ നിർദേശങ്ങൾ അവഗണിച്ചത് മൂലമാണ് എയർപോർട്ടിൽ കാര്യമായ പരിശോധന നടക്കാതിരുന്നതും രോഗം ബാധിച്ചവർ എയർപോർട്ടിന് പുറത്തെത്തുകയും ചെയ്തത്. പിന്നീട് ഇറ്റലിയിൽ നിന്നും വന്ന കുടുംബത്തെ പഴിചാരി രക്ഷപ്പെടാനാണ് ആരോഗ്യവകുപ്പും സർക്കാരും ശ്രമിച്ചത്. കൊറോണ വൈറസ് തടയുന്നതിൽ വീഴ്ച പറ്റിയെന്ന് ആരോഗ്യമന്ത്രി നിയമ സഭയിൽ പറഞ്ഞു. ചെറിയ വീഴ്ചകളെ വിമർശിച്ചാൽ മഹാമാരിയെ നേരിടാനാവില്ല എന്നായിരുന്നു ആരോഗ്യമന്ത്രിയുടെ വാക്കുകൾ.

  യുവതിയുടെ നഗ്ന ചിത്രങ്ങൾ കൈക്കലാക്കിയ ശേഷം റിസോട്ടിൽ എത്തിച്ച് പീഡിപ്പിച്ചു ; മോഡൽ അറസ്റ്റിൽ

Latest news
POPPULAR NEWS