കൊറോണ വൈറസ് തന്റെ മുന്നിൽ മുട്ട് മടക്കുമെന്നു മോഹനൻ വൈദ്യർ; ഒടുവില്‍ കിട്ടിയപണി ഇങ്ങനെ

തൃശൂർ: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ അതിനെ പ്രതിരോധിക്കുന്നതിനായി ചികിത്സയ്ക്ക് തയ്യാറാണെന്നു മോഹനൻ വൈദ്യൻ. പട്ടിക്കാട് സെന്ററിലെ ഉഴിച്ചിൽ കേന്ദ്രത്തിൽ ഇതിനായി എത്തിയ മോഹനൻ വൈദ്യനെ ആരോഗ്യ വകുപ്പും പോലീസും തടയുകയായിരുന്നു. തുടർന്ന് മോഹനൻ വൈദ്യൻ നൽകിയ മറുപടി ഇങ്ങനെയായിരുന്നു, താൻ ചികിൽസിക്കാൻ എത്തിയതല്ലെന്നും ആയുർവേദ ഡോക്ടർമാരുടെ ക്ഷണത്തെ തുടർന്ന് എത്തിയതാണെന്നുമായിരുന്നു മറുപടി.

Also Read  ഭാര്യയെ മുൻനിർത്തി വിവാഹ വാഗ്ദാനം നൽകി മധ്യവയസ്‌കനിൽ നിന്ന് 41 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ

ചികിത്സ നടത്തിയോ എന്നുള്ള കാര്യം സംബന്ധിച്ച് ഡി എം ഓയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പും, എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസും ഇയാളെ ചോദ്യം ചെയ്തു. തുടർന്ന് ഇയാൾ ചികിത്സ നടത്തിയിട്ടില്ലെന്ന് തെളിഞ്ഞതോടെ പോലീസ് വെറുതെ വിടുകയായിരുന്നു.