കൊറോണ വൈറസ് ; ദിവസവേദന തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകുമെന്ന് യോഗി ആദിത്യനാഥ്

യുപി : കൊറോണ വൈറസ് വ്യാപകമാകുന്ന സാഹചര്യത്തിൽ തൊഴിലാളികൾക്ക് ആശ്വാസവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദിവസ വേദനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് 1000 രൂപ വീതം നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊറോണ വൈറസ് ഭീതി നിലനിൽകുകയും വ്യാപകമാകുകയും ചെയ്യുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി രാജ്യത്ത് വ്യാപക അടച്ചുപൂട്ടലുകള്‍ നടത്തി വരുന്നതിനിടെയാണ് ഉത്തർപ്രദേശ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. ധനസഹായം സംസ്ഥാനത്തെ 15 ലക്ഷം ദിവസ വേതന തൊഴിലാളികൾക്കും നിർമാണ തൊഴിലാളികൾക്കും ആശ്വാസകരമാകുമെന്നും യോഗി ആദിത്യനാഥ് പറയുന്നു.

  വെണ്ണലയിൽ സാമ്പത്തിക ബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു

നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ വഴിയാകും തൊഴിലാളികള്‍ക്കുള്ള വേദനം കൈമാറുക. ഉത്തര്‍പ്രദേശില്‍ നിലവിൽ 23 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ഇതില്‍ ഒമ്ബത് പേരുടെ രോഗം ബേധമായതായും യോഗി ആദിത്യനാഥ് വ്യക്തമാക്കി.

Latest news
POPPULAR NEWS