കൊറോണ വൈറസ് പടരാൻ കാരണം കേന്ദ്രസർക്കാരെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: കൊറോണ വൈറസ് രാജ്യത്ത് പടരാൻ കാരണം കേന്ദ്രസർക്കാരെന്ന് ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ഭഗവൽ.വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ കൃത്യമായി പരിശോധിച്ചിരുന്നെങ്കിൽ ഈ ഗതി വരില്ലായിരുന്നു. കൊറോണ വൈറസ് ഇന്ത്യയിൽ ഉണ്ടായതല്ല വിദേശത്ത് നിന്ന് വന്നതാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ എല്ലാ വീമാനത്താവളങ്ങളിലും കോവിഡ് രോഗികൾ എത്തി അത് തടയാൻ കേന്ദ്രസർക്കാരിന് ആയില്ലെന്നും രോഗം പടരാൻ കാരണമായത് കേന്ദ്രസർക്കാരിന്റെ ഉത്തരവാദിത്വമില്ലായ്മ ആണെന്നും അദ്ദേഹം പറഞ്ഞു. അതെ സമയം വിദേശങ്ങളിൽ രോഗം പടരുമ്പോൾ തന്നെ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും വിദേശത്ത് നിന്ന് വരുന്നവരെ നിരീക്ഷിക്കാനും മാറ്റി പാർപ്പിക്കാനും നിർദേശം നൽകിയിരുന്നു എന്നാൽ പല സംസ്ഥാനങ്ങളും കേന്ദ്രസർക്കാരിന്റെ നിർദേശങ്ങളെ മുഖവിലയ്‌ക്കെടുത്തില്ല.

Also Read  ബസിൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമണം നടത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു