കൊറോണ വൈറസ് പ്രതിരോധ പ്രവർത്തങ്ങൾക്ക് ഹിറ്റ് മാന്റെ 80 ലക്ഷം രൂപ

രാജ്യത്ത് കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിരവധി പേര്‍ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കും സംസ്ഥാനത്തുള്ള മുഖ്യമന്ത്രിമാരുടെ ദുരിതാശ്വാസ നിധിയിലേക്കും ചെറുതും വലുതുമായ സംഭാവനകൾ ചെയ്ത് വരികയാണ്. കഴിഞ്ഞ ദിവസം ധോണി 5 ലക്ഷം രൂപ സംഭാവന ചെയ്തിരുന്നു എന്നാൽ ഇപ്പോൾ 80 ലക്ഷം രൂപ സംഭാവന ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഹിറ്റ് മാൻ രോഹിത് ശർമ്മ.

80 ലക്ഷം രൂപയിൽ 45 ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും 25 ലക്ഷം രൂപ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും കൂടാതെ 5 ലക്ഷം രൂപ വീതം ഫീഡിങ് ഇന്ത്യ ഓര്‍ഗനൈസേഷനും തെരുവ് നായകളെ സംരക്ഷിക്കുന്ന സംഘടനക്കുമാണ് രോഹിത് ശര്‍മ്മ നല്‍കിയത്.