ഡൽഹി: കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ഈ വർഷത്തെ ഹോളി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. കൊറോണ വൈറസ് രാജ്യത്തിനു അകത്തും പുറത്തുള്ള മറ്റു രാജ്യങ്ങളിലും പടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തെ തുടർന്നാണ് പ്രധാനമന്ത്രി ഇത്തരമൊരു തീരുമാനമെടുത്തത്.
കൊറോണ വൈറസിനെ തടയുന്നതിനായി ആളുകൾ ഒന്നിച്ചു കൂടുന്നത് ഒഴിവാക്കണമെന്നു ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി ഇത്തരം ഒരു തീരുമാനത്തിൽ എത്തി ചേരാനുള്ള സാഹചര്യം ഉണ്ടായത്. ഇതുവരെ രാജ്യത്ത് 18 ഓളം പേർക്ക് കൊറോണ വൈറസ് ഉണ്ടെന്ന് സ്ഥിതീകരിക്കുന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു.