കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ ഫ്ലിപ്പ്കാർട്ട് സേവനം താൽക്കാലികമായി നിർത്തി വയ്ക്കും. രാജ്യത്ത് ലോക്ക് ഡൗൺ നിലവിൽ വന്നതിനാലാണ് ഈ നടപടി. ആദ്യപടിയായി ഓർഡറുകൾ സ്വീകരിക്കുന്നതാകും നിർത്തുക. അവശ്യ സാധനങ്ങളുടെ ഓർഡറുകൾ മാത്രമായിരിക്കും പിനീട് സ്വീകരിക്കുക. ഫ്ളിപ്കാർട്ട് സീനിയർ വൈസ് പ്രസിഡന്റ് ആദർശ് മേനോൻ ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശത്തിലാണ് ഇത് വ്യക്തമാക്കിയിട്ടുള്ളത്.
നേരത്തെ അവശ്യ സാധനങ്ങൾ ഒഴികെയുള്ള വസ്തുക്കളുടെ വിൽപ്പന നിർത്തിവച്ചതായി ആമസോൺ അറിയിച്ചിരുന്നു അതിനു പിന്നലെയാണ് ഫ്ളിപ്കാർട്ടും ഇത്തരത്തിലൊരു നടപടിയുമായി രംഗത്തെത്തിയത്. ഏപ്രിൽ 2 വരെ എല്ലാ ഫുൾഫിൽമെന്റ് സെന്ററുകളും അടച്ചിടണമെന്ന് നേരത്തെ ഫ്ളിപ്കാർട്ട് ഉപയോക്താക്കൾക്ക് നിർദേശം നൽകിയിരുന്നു.