കൊറോണ വൈറസ് ബാധിച്ചു മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായവുമായി മോദി സർക്കാർ

ഡൽഹി: രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചു മരിച്ച കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബത്തിന് നാലുലക്ഷം രൂപ വീതം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഇതിനായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ടിൽ നിന്നുമാണ് ധനസഹായ തുക കുടുംബങ്ങൾക്ക് നൽകുന്നത്. കൂടാതെ കൊറോണ വൈറസ് ബാധിച്ചവരുടെ മുഴുവൻ ചികിത്സ ചിലവുകളും സംസ്ഥാന സർക്കാർ തന്നെ നൽകണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.

രാജ്യത്ത് ഇതുവരെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 88 ആയി ഉയർന്നു. രണ്ടു പേർ വൈറസ് ബാധിച്ചു മരിക്കുകയും ചെയ്തു. മരിച്ചവർ കർണ്ണാടക, ഡൽഹി സ്വദേശികളാണ്. കൊറോണ വൈറസ് കൂടുതൽ സ്ഥിതീകരിച്ചത് കേരളത്തിൽ നിന്നും, മഹാരാഷ്ട്രയിൽ നിന്നുമാണ്. വൈറസ് വ്യാപിക്കണ സാഹചര്യത്തിൽ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരുകളും ആരോഗ്യ വകുപ്പും അതീവ ജാഗ്രതയിലാണ്.