കൊറോണ വൈറസ്: ബിവറേജസ് കോർപറേഷൻ അടച്ചിടും

കൊറോണ വൈറസ് പടരുന്ന സാഹചര്യം കണക്കിലെടുത്തു മലപ്പുറം നഗരസഭാ പരിധിയിലുള്ള ബിവറേജസ് കോർപറേഷന്റെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകൾ അടച്ചിടാൻ തീരുമാനം. മാർച്ച്‌ 31 വരെ ഇത് തുടരും. ഇതുമായി ബന്ധപ്പെട്ട് മദ്യശാലകൾക്ക് നോട്ടീസ് നൽകാൻ സെക്രട്ടറിയോട് നഗരസഭാ ചെയർപേഴ്സൺ സി എച് ജമീല ആവശ്യപ്പെട്ടു. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിൽ ആളുകൾ ഒന്നിച്ചു കൂടുന്നതിന് സർക്കാരും ആരോഗ്യ വകുപ്പും വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ ബിവറേജസ് ഔട്ട്‌ലറ്റുകൾ പൂട്ടണമെന്നുള്ള ആവശ്യം ഉയർന്നു വന്നിരുന്നു. ഇത് സംബന്ധിച്ച് പ്രതിപക്ഷ കക്ഷികളും രംഗത്തെത്തിയിരുന്നു.

Also Read  ഭർത്താവിന്റെ വാടക വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി