കൊറോണ വൈറസ് ; മരണം 7000 കവിഞ്ഞു, കൊറോണ വാക്‌സിൻ മനുഷ്യരിൽ പ്രയോഗിച്ച് അമേരിക്ക

കൊറോണ വൈറസിനെതിരെയുള്ള വാക്‌സിൻ പരീക്ഷാണാടിസ്ഥാനത്തിൽ മനുഷ്യരിൽ ഉപയോഗിച്ചതായി അമേരിക്ക. പതിനെട്ട് വയസ് പ്രായമുള്ളവർ മുതൽ അൻപത് വയസ് പ്രായം വരെയുള്ള 45 ആരോഗ്യമുള്ള ആളുകളിലാണ് പരീക്ഷണം നടത്തിയത്. എത്രയും പെട്ടെന്ന് റിസൾട്ട് അറിയാമെന്നും ചരിത്രത്തിലെ വേഗമേറിയ വാക്സിൻ പരീക്ഷണമാണിതെന്നും അമേരിക്ക വ്യക്തമാക്കി.

mRNA-1273 എന്നാണ് കൊറോണയ്ക്കെതിരെ യുഎസ് നാഷണൽ ഇൻസ്റ്റിട്യൂട്ട് ഓഫ് ഹെൽത്തിലെ ശാസ്ത്രജ്ഞന്മാർ കണ്ട് പിടിച്ച കൊറോണ വാക്‌സിന് നൽകിയിരിക്കുന്ന പേര്. അതേസമയം കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു. ലോകത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 7164 ആയി. ചൈനയിൽ 3226 പേർ കൊറോണ ബാധിച്ച് മരിച്ചു. ഇറ്റലിയിൽ 2158 പേർ മരണപെട്ടു. അമേരിക്കയിൽ ഇതുവരെ 87 പേർ രോഗം ബാധിച്ച് മരിച്ചു. ലോകത്ത് 182550 പേർക്ക് കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

  കൊറോണ വൈറസ് ;ലോകത്താകമാനം മരിച്ചവരുടെ എണ്ണം 11000 കടന്നു

ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം 118 ആയി. ഈ സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ കേന്ദ്ര സർക്കാർ കർശന നിർദ്ദേശം നൽകി. ഐടി ജീവനക്കാർക്ക് വർക്ക് അറ്റ് ഹോം സൗകര്യം നടപ്പാക്കണമെന്നും ആരോഗ്യമന്ത്രാലയം നിർദ്ദേശം നൽകി. മാളുകളും തീയേറ്ററുകളും അടച്ചിടാൻ കേന്ദ്രം നിര്ദേശിച്ചിരിക്കുകയാണ്. യുഎഇ ഖത്തർ ഒമാൻ കുവൈറ്റ് യുകെ എന്നീ രാജ്യങ്ങളിൽ നിന്നും വരുന്നവരെ രാജ്യത്ത് പ്രവേശിപ്പിക്കില്ലെന്നും സർക്കാർ അറിയിച്ചിരിക്കുകയാണ്.

Latest news
POPPULAR NEWS