കൊറോണ വൈറസ് വ്യാജ വാർത്ത പ്രചരിപ്പിച്ച രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു

തൃശൂർ : കുന്നംകുളം ജില്ലാ ആശുപത്രിയിൽ കൊറോണ ബാധയെ തുടർന്ന് ഒരാളെ പ്രവേശിപ്പിച്ചു എന്ന വ്യാജവാർത്ത പ്രചരിപ്പിച്ച യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കുന്നംകുളം സ്വാദേശികളായ അനസ്,പ്രവീഷ് ലാൽ എന്നിവരാണ് പോലീസ് പിടിയിലായത് സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് ഇവർ വ്യാജപ്രചരണം നടത്തിയത്.

  ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രന്റെ മകളുടെ ചിത്രത്തിന് താഴെ അശ്ലീല കമന്റിട്ട അജ്നസിനെ ഖത്തർ പോലീസ് അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്

കുന്നംകുളത്ത് കൊറോണ റിപ്പോർട്ട് ചെയ്‌തെന്ന വാർത്ത പരന്നതോടെ ജനങ്ങൾ പരിഭ്രാന്തരായി. തുടർന്ന് ആശുപത്രി അധികൃതർ വാർത്ത വ്യാജമാണെന്ന് വ്യക്തമാക്കിയതോടെ പോലീസ് അന്വേഷണം ആരംഭിച്ചു തുടർന്ന് യുവാക്കളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest news
POPPULAR NEWS