കൊറോണ വൈറസ് : സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരം കാസർഗോഡ് എട്ട് പേർക്ക് രോഗം സ്ഥിതീകരിച്ചു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കൊറോണ വ്യാപകമായി പടരുന്നു. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ര്‍​ധ​ന. സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു. കാസർഗോഡ് ആ​റ് പേ​ര്‍​ക്കും പാ​ല​ക്കാ​ട്ട് ഒ​രാ​ള്‍​ക്കും കോവിഡ് സ്ഥി​രീ​ക​രി​ച്ചു. നേ​ര​ത്തെ, കൊ​ച്ചി​യി​ല്‍ അ​ഞ്ചു വിദേശ പൗ​ര​ന്മാ​ര്‍​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​ന്ന് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 12 ആ​യി. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം 40 ആ​യി ഉ​യ​ര്‍​ന്നു.

കാസർഗോഡ് സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി. വൈറസ് ബാധയുമായി വിദേശത്ത് നിന്നെത്തിയ യുവാവ് കോഴിക്കോട് നിന്നും ട്രെയിനില്‍ കാസര്‍കോട് എത്തുകയും ഇതിനു ശേഷം വിവാഹ ചടങ്ങിലും, ക്ലബിലും ഫുട്‌ബോള്‍ മത്സരത്തിലും പങ്കെടുക്കുകയും ചെയ്തതായി കണ്ടെത്തി. വീട്ടില്‍ നടന്ന ഒരു സ്വകാര്യ ചടങ്ങില്‍ ആതിഥേയം ഏറ്റെടുത്തതും ഇയാളായിരുന്നു. അതുകൊണ്ടു തന്നെ കാസര്‍കോട്ടെ സ്ഥിതി അതീവ ഗുരുതരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ വൈറസ് ബാധയുണ്ടാവാൻ സാധ്യത ഉള്ളതായും ആളുകൾ ശ്രദ്ധ പുലർത്തണമെന്നും മുഖ്യമന്ത്രി.