കൊറോണ വൈറസ് ; സർക്കാർ നിർദേശം അവഗണിച്ച് സിഐടിയു യോഗം ചേർന്നു

കൊറോണ വൈറസുമായി സംബന്ധിച്ച് സർക്കാർ നിർദേശം അവഗണിച്ച് സിഐടിയു. കൊറോണ വ്യാപകമാകുന്ന സാഹചര്യത്തിൽ ആളുകൾ കൂട്ടുന്നത് ഒഴിവാവാകണമെന്നും ചടങ്ങുകൾ നടത്തരുതെന്നും ആരോഗ്യവകുപ്പിന്റെ നിർദേശമുണ്ടായിരുന്നു അത് അവഗണിച്ചുകൊണ്ടാണ് സിഐടിയു യോഗം ചേർന്നത്.

തൃശൂർ സാഹിത്യ അക്കാദമിയിലായിരുന്നു യോഗം നടന്നത്. യോഗത്തിൽ 150 പേരോളം പങ്കെടുത്തു. യോഗം നടക്കുന്നത് വാർത്ത ആയതോടെ ജില്ലാ കളക്ടർ ഇടപെട്ട് യോഗം നിർത്താൻ ആവിശ്യപെട്ടെങ്കിലും. യോഗം തുടരുകയായിരുന്നു. സർക്കാർ ജാഗ്രത പുലർത്താൻ ആവശ്യപെട്ട സാഹചര്യത്തിൽ സിഐടിയു തന്നെ സർക്കാർ നിർദ്ദേശം അവഗണിച്ചത് വിവാദമായിരിക്കുകയാണ്.

  വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കണമെന്ന് ലത്തീൻ അതിരൂപത ; പള്ളികളിൽ സർക്കുലർ

Latest news
POPPULAR NEWS