കൊലച്ചതിയായിപ്പോയി ; വീട്ടുമുറ്റത്ത് പൂച്ചെടിയാണെന്ന് തെറ്റിദ്ധരിച്ച് കഞ്ചാവ് നട്ടു വളർത്തിയ വീട്ടമ്മയ്‌ക്കെതിരെ കേസ്

ചങ്ങനാശേരി : വീട്ടുമുറ്റത്ത് വളർന്നത് കഞ്ചാവ് ചെടിയാണെന്നറിയാതെ വെള്ളമൊഴിച്ചു വീട്ടമ്മയ്‌ക്കെതിരെ പോലീസ് കേസെടുത്തു. തൃക്കൊടിത്താനം സ്വദേശിയായ വീട്ടമ്മയ്‌ക്കെതിരെയാണ് പോലീസ് കേസെടുത്തത്. വീടിന് മുൻപിൽ നട്ടു വളർത്തുന്ന ചെടികളുടെ കൂട്ടത്തിൽ വളർന്നത് കഞ്ചാവ് ചെടിയാണെന്ന് അറിയാതെയാണ് വീട്ടമ്മ വെള്ളമൊഴിച്ച് പരിപാലിച്ചിരുന്നത്.

വീട്ട് മുറ്റത്ത് കഞ്ചാവ് വളർത്തുന്നുണ്ടെന്ന് പൊലീസിന് നാട്ടുകാരിൽ ആരോ പരാതി നൽകിയിരുന്നു ഇതിന്ടെ അടിസ്ഥാനത്തിൽ പോലീസ് വീട്ടമ്മയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് തഴച്ച് വളർന്ന കഞ്ചാവ് ചെടി കണ്ടെത്തിയത്. പൂച്ചെടിയാണെന്ന് തെറ്റിദ്ധരിച്ചാണ് നട്ടു വളർത്തിയതെന്നും കഞ്ചാവ് ചെടിയാണെന്ന് അറിഞ്ഞില്ലെന്നുമാണ് വീട്ടമ്മ പോലീസിനോട് പറഞ്ഞത്. ഇവർക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരിക്കുകയാണ് പോലീസ്.

  ഭർത്താവിനൊപ്പം യാത്രചെയ്യുന്നതിനിടയിൽ സ്‌കൂട്ടറിൽ നിന്നും തെറിച്ച് വീണ അധ്യാപികയ്ക്ക് ദാരുണാന്ത്യം

Latest news
POPPULAR NEWS