“കൊള്ളാം ചെക്കൻ ചരക്കാണലോ” ഭർത്താവിനെ കണ്ടപ്പോൾ മനസ്സിൽ തോന്നിയത് വെളിപ്പെടുത്തി സയനോര

മലയാളത്തിൽ അടക്കം നിരവധി ഗാനങ്ങൾ പാടിയ താരമാണ് സയനോര. ഗാനരംഗത്ത് മാത്രമല്ല സേവന രംഗത്തും സയനോരയുണ്ട്. ലോക്ക് ഡൌൺക്കാലത് വോളന്റിയറായി കണ്ണൂരിൽ സേവന പ്രവർത്തനത്തിൽ മുഴകിയിരിക്കുന്ന സയനോര വാർത്തകളിലും ഇടംപിടിച്ചിരുന്നു. 2001 ൽ ലാൽജോസ് സംവിധാനം ചെയ്ത മിഴി രണ്ടിലും എന്ന ചിത്രത്തിലെ മറന്നിട്ടമെന്തിനോ മനസ്സിൽ തുളുമ്പുന്ന എന്ന ഗാനമാണ് സയനോര പാടിയത്.

ഗായിക രംഗത്ത് നിന്നും സംഗീത സംവിധായിക രംഗത്തും താരം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇപ്പോൾ തന്റെ ഭർത്താവിനെ പറ്റി താരം മനസ്സ് തുറക്കുകയാണ്. ജിമ്മിൽ പോയപ്പോളാണ് ഭർത്താവിനെ ആദ്യമായി കാണുന്നതെന്നും ജിമ്മിൽ വെച്ച് ആദ്യമായി ആഷ്‌ലിയെ കണ്ടപ്പോൾ കൊള്ളാലോ ചരക്ക് ചെക്കനാണെല്ലോ എന്ന് മനസ്സിൽ ഓർത്തെന്നും താരം പറയുന്നു. പിന്നീട് അതൊരു മോട്ടിവേഷനായി മാറിയെന്നും ഫ്രണ്ട്‌സിനോട് അടക്കം ആഷ്‌ലിയുടെ കാര്യം പറഞ്ഞെന്നും സയനോര പറയുന്നു.

ആഷ്‌ലിയായിരുന്നു തന്റെ ഇൻസ്ട്രക്ടറെന്നും നല്ല ഫ്രണ്ടിലിയായ തന്നോട് ലേഡീസ് ബാച്ചിൽ വന്നുകൂടായിരുന്നോ എന്ന് ഒരിക്കൽ ചോദിച്ചിട്ടുണ്ടെന്നും പിന്നീട് സ്ഥിരം മിണ്ടാൻ തുടങ്ങിയെന്നും സയനോര പറയുന്നു. പക്ഷേ സംസാരം കൂടിയപ്പോൾ ജിമ്മിൽ ഉള്ളവർ തങ്ങളെ ശ്രദ്ധിക്കാൻ തുടങ്ങിയെന്നും താൻ പാട്ടുകാരിയാണെന്ന് ആഷ്‌ലിക്ക് അറിയിലായിരുന്നു മറിച്ച് ചാനൽ അവതാരികയാണെന്നാണ് കരുതിയിരുന്നതെന്നും താരം പറയുന്നു.

പിന്നീട് കല്യാണ ആലോചന തുടങ്ങിയപ്പോൾ താരം ആഷ്‌ലിയെ വിളിച്ചെന്നും ജിമ്മിലും മറ്റും തങ്ങളെ പറ്റി സംസാരമുണ്ട് അത്കൊണ്ട് ഇനി സംസാരിക്കില്ലന്ന് പറഞ്ഞു. എന്നാൽ തന്നെ വീട്ടിലേക്ക് ക്ഷണിച്ചെന്നും അച്ഛനെയും അമ്മയേയും കണ്ടിട്ട് ഇഷ്ടമാകുവാണേൽ വിവാഹം കഴികാം എന്നാണ് ആഷ്‌ലി പറഞ്ഞത് പിന്നീട് ഒരു മാസത്തിനുള്ളിൽ കല്യാണം കഴിഞ്ഞെന്നും താരം പറയുന്നു.