ഡൽഹി: കൊവാക്സിന്റെ ആദ്യഘട്ട പരീക്ഷണത്തിന്റെ രണ്ടാം പാതം റോത്തക്കിലെ പി ജി ഐ എം എസ് തുടങ്ങി. ആദ്യപാദത്തിൽ 26 പേർക്കാണ് മരുന്ന് പരീക്ഷണം നടത്തിയത്. രണ്ടാം പാദത്തിൽ 6 പേരിൽ പരീക്ഷണം നടത്തി. ഡൽഹി എയിംസിൽ 2 ദിവസം മുൻപ് 30 വയസ്സുകാരന് വാക്സിൻ കുത്തിവെച്ച് വരുന്നു. അഞ്ചു മില്ലി വാക്സിനാണ് ഇദ്ദേഹത്തിന് നൽകിയത്. തുടർന്ന് രണ്ട് ആഴ്ചത്തേക്ക് ഇദ്ദേഹത്തെ നിരീക്ഷണത്തിൽ ആക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിർമ്മിച്ചെടുത്ത കോവിഡ് പ്രതിരോധ വാക്സിനാണ് കൊവാക്സിൻ. ഇന്ത്യയിൽ 12 കേന്ദ്രങ്ങളിലായാണ് ഇതിന്റെ പരീക്ഷണം നടക്കുന്നത്.
ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത വാക്സിൻ പരീക്ഷണത്തിനൊടുവിൽ വിജയം കൈവരിച്ചാൽ അത് ഇന്ത്യക്ക് വലിയ നേട്ടമാകും ഉണ്ടാവുക. ഇതിന്റെ ആദ്യഘട്ട പരീക്ഷണത്തിനായി 18 നും 55 നും ഇടയിൽ പ്രായമുള്ള വ്യക്തികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടാംഘട്ടത്തിൽ 12 നും 65 നും ഇടയിൽ പ്രായമുള്ള 750 പേരിലാണ് പരീക്ഷണം നടത്തുക. ശേഷം മൂന്നാം ഘട്ടത്തിൽ വലിയൊരു ശതമാനം ആളുകളിൽ പരീക്ഷണം നടത്തും.