മലപ്പുറം: കൊ-ലവിളിയുമായി മലപ്പുറത്തു പ്രകടനം നടത്തിയ സംഭവത്തിൽ ഒരു ഡി വൈ എഫ് ഐ പ്രവർത്തകനെ കൂടി അറസ്റ്റ് ചെയ്തു. മൂത്തേടം സ്വദേശിയായ കിഴക്കേതിൽ ക്രിസ്റ്റി ജോണിനെ (25) ആണ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അഞ്ചുപേർ അറസ്റ്റിലായിട്ടുണ്ട്. പ്രതിയെ ജാമ്യം നൽകി വിട്ടയച്ചിട്ടുണ്ട്. സംഭവത്തിൽ ഡി വൈ എഫ് ഐ മേഖല സെക്രട്ടറി പാവുകാടൻ ഷഫീഖ് (24), ജോഷി (38), മനയിൽ ശബീബ് (23) വലിയപീടിയേക്കൽ ബനി സദർ (40) എന്നിവരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. മലപ്പുറം എടക്കര പോലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.