കോടതിയിൽ നിന്നും ഉണ്ടായത് അപകീർത്തികരമായ പ്രസ്താവന ; സിംഗിൾ ബെഞ്ചിനെതിരെ അപ്പീലുമായി നടൻ വിജയ്

ചെന്നൈ : സിനിമയിൽ ഹീറോ പരിവേഷത്തിൽ എത്തി കയ്യടി നേടുന്ന തമിഴ് ചലച്ചിത്ര താരം വിജയി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ആഡംബര വാഹനത്തിന് നികുതി ഇളവ് നൽകണമെന്ന ആവശ്യവുമായി ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു . നേരത്തെ നികുതി ഇളവ് നൽകണമെന്ന വിജയിയുടെ ഹർജി സിംഗിൾ ബെഞ്ച് തള്ളുകയും രൂക്ഷമായി വിമർശിക്കുകയും പിഴ ചുമത്തുകയും ചെയ്തിരുന്നു.

സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിൽ അപ്പീൽ സമർപ്പിച്ചിരിക്കുകയാണ് താരം. താരത്തിന്റെ ഹർജി തിങ്കളാഴ്ച പരിഗണിച്ചേക്കും. അതേസമയം നികുതി ഒഴിവാക്കാനോ പിഴ അടക്കാതിരിക്കാനോ വേണ്ടിയല്ല അപ്പീൽ നൽകുന്നതെന്നും ജഡ്ജിയുടെ ഭാഗത്ത് നിന്നുണ്ടായ അപകീർത്തികരമായ പ്രസ്താവനയ്‌ക്കെതിരെയാണ് അപ്പീൽ എന്നും വിജയ് അറിയിച്ചു.

  പ്രിയങ്ക ഗാന്ധിയോട് ഡൽഹിയിലെ സർക്കാർ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ട് കേന്ദ്രസർക്കാർ

അഞ്ച് കോടി വിലയുള്ള ബ്രിട്ടൻ നിർമിത ആഡംബര വാഹനമായ റോൾസ് റോയീസ് ഗോസ്റ്റ് ഇന്ത്യയിൽ എത്തിക്കുന്നതിനായി അഞ്ച് കോടി രൂപ നികുതി നൽകിയതിനാൽ ഇറക്കുമതി ചെയ്യുന്നതിനുള്ള ടാക്സ് ഒഴിവാക്കണമെന്ന് 2012 ൽ വിജയി ഹർജി നൽകിയിരുന്നു. ഈ ഹർജി തള്ളിയ കോടതി സിനിമയിൽ മാത്രമല്ല ജീവിതത്തിലും ഹീറോ ആണെന്ന് ജനം കരുതിയിരിക്കുന്നതെന്നും കോടതി പറഞ്ഞിരുന്നു. ഇതാണ് വിജയിയെ ചൊടിപ്പിച്ചത്.

Latest news
POPPULAR NEWS