കോടതിയിൽ നിന്നും തിരിച്ചടി ; മഹരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ രജിവെച്ചു.

മുംബൈ : മഹാരഷ്ട്ര മുഖ്യമന്ത്രിഉദ്ധവ് താക്കറെ രാജിവെച്ചു. സുപ്രീം കോടതിയിൽ നിന്നും തിരിച്ചടി നേരിട്ടതിന് പിന്നലെയാണ് ഉദ്ധവിന്റെ രാജി. സമൂഹ മാധ്യമങ്ങളിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്താണ് ഉദ്ധവ് രാജി പ്രഖ്യാപനം നടത്തിയത്.

പിന്തുണ നൽകിയ കോൺഗ്രസിനും,എന്സിപിക്കും ഉദ്ധവ് താക്കറെ നന്ദി അറിയിച്ചു. വിമത എംഎൽഎ മാരെ അയോഗ്യനാക്കാനുള്ള ശ്രമം സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നു.