ചെന്നൈ : വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത ആഡംബര വാഹനത്തിന്റെ നികുതി ഒഴിവാക്കണമെന്ന് ആവിശ്യപ്പെട്ട് നൽകിയ ഹർജി കോടതി തള്ളുകയും പിഴ ചുമത്തുകയും ചെയ്തതിന് പിന്നാലെ ആഡംബര വാഹനത്തിന്റെ നികുതി പൂർണമായും അടച്ച് ചലച്ചിത്ര താരം വിജയ്.
നേരത്തെ വിജയ് നൽകിയ ഹർജി പരിഗണിച്ച കോടതി വിജയിയെ രൂക്ഷമായി വിമർശിച്ചിരുന്നു. സിനിമയിൽ മാത്രം ഹീറോ ആയാൽ പോരെന്നും കോടതി പറഞ്ഞു. എന്നാൽ തനിക്കെതിരെയുള്ള കോടതിയുടെ പ്രസ്താവനകൾ പിന്വലിക്കണമെന്നാവിശ്യപെട്ട് വിജയ് അപ്പീൽ നൽകിയിരുന്നു. അപ്പീൽ പരിഗണിച്ച കോടതി നേരത്തെ നൽകിയ പിഴ സ്റ്റേ ചെയ്യുകയും നികുതി അടയ്ക്കാൻ ആവിശ്യപെടുകയുമായിരുന്നു. ഇത് പ്രകാരം 32 ലക്ഷം രൂപ വിജയ് നികുതി അടയ്ക്കുകയായിരുന്നു.