കോടികൾ വില വരുന്ന സ്വത്തുക്കൾ തട്ടിയെടുക്കാൻ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കാര്യസ്ഥൻ അറസ്റ്റിൽ

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയ്ക്ക് സമാനമായി തിരുവനന്തപുരം ജില്ലയിലെ കാരമാനയിലെ ദുരൂഹ മരണങ്ങൾ. കുളത്തറ ഉമാമന്ദിരത്തിൽ ഗോപിനാഥൻ നായരും ഭാര്യ സുമുഖിയമ്മയും മക്കളും അടങ്ങുന്ന ഏഴു പേരാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദുരൂഹ സാഹചര്യത്തിൽ മരിച്ചതായി പോലീസ് കണ്ടെത്തിയത്.

ഉമാമന്ദിരത്തിലെ കര്യസ്ഥനായ രവീന്ദ്രൻ നായർ ഏഴു പേരുടെ മരണത്തിനു ശേഷം കോടികൾ വില മതിക്കുന്ന സ്വത്തുക്കൾ വ്യാജ രേഖ ഉണ്ടാക്കി കൈക്കലാക്കാൻ ശ്രമിക്കുകയും കൂടാതെ ഗോപിനാഥൻ നായരുടെ മകനായ ജയമാധവൻ നായരുടെ കോടികൾ വില വരുന്ന സ്വത്തുക്കൾ കാര്യസ്ഥൻ രവീന്ദ്രൻ നായരും ബന്ധുക്കളും ചേർന്ന് വീതം വച്ചെടുക്കുകയുമായിരുന്നു.

കാര്യസ്ഥൻ രവീന്ദ്രൻ നായരുടെ ജീവിത രീതിയിൽ സംശയം തോന്നിയ നാട്ടുകാർ പോലീസിൽ പരാതി പെട്ടത്തിനെ തുടർന്ന് പോലീസ് രവീന്ദ്രൻ നായരെ അറസ്റ്റ് ചെയ്യുകയും കമ്മിഷണറുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ രവീന്ദ്രൻ നായർ പറഞ്ഞ മൊഴി കള്ളമാണെന്ന് തെളിയുകയുമായിരുന്നു. പോലീസ് ചോദ്യം ചെയ്യലിൽ രവീന്ദ്രൻ നായർ പറഞ്ഞ പ്രകാരം ജയമാധവൻ നായരെ നെഞ്ച് വേദനയെ തുടർന്ന് ഓട്ടോയിൽ ആശുപത്രിയിൽ എത്തിച്ചെന്നും എന്നാൽ ആശുപത്രിയിൽ എത്തുന്നതിനു മുന്നേ മരണം സംഭവിച്ചു എന്നും മരിക്കന്നത്തിനു മുന്നേ തന്റെ സ്വത്തുക്കൾ വിൽക്കാനും മറ്റും ഉള്ള അവകാശം ജയമാധവൻ നായർ തനിക്ക് തന്നിട്ടുണ്ടെന്നും രവീന്ദ്രൻ പറഞ്ഞു. എന്നാൽ താൻ ആശുപത്രിയിലേക്ക് സവാരി പോയിട്ടിലയെന്നും ഇതുമായി എനിക്ക് ബന്ധമില്ല എന്നും ഓട്ടോ ഡ്രൈവർ പറയുന്നു. തുടരന്വേഷണത്തിൽ രവീന്ദ്രൻനായരുടെ പക്കൽ നിന്നും വ്യാജ ഒപ്പുകൾ വച്ച വിൽപത്രം അസി.കമീഷണർ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്.