കോട്ടയം നഗരത്തിൽ വെള്ളപ്പൊക്കത്തെത്തുടർന്ന് കാർ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി

കോട്ടയം: കോട്ടയം ജില്ലയിലെ പാലാമുറിയിൽ കാർ ഒഴുക്കിൽപ്പെട്ടു യുവാവിനെ കാണാതായി. എറണാകുളം അങ്കമാലി സ്വദേശിയായ ജസ്റ്റിനെയാണ് കാണാതായത്. മീനച്ചിലാറ്റിൽ ക്രമാതീതമായി ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കോട്ടയം നഗരത്തിലേക്ക് വെള്ളം കയറുകയായിരുന്നു. ചങ്ങനാശ്ശേരി, കോട്ടയം, വൈക്കം താലൂക്കുകളിൽ മഴ അതിശക്തമായ രീതിയിൽ തുടരുകയാണ്. കൂടാതെ നീലിമംഗലം, പേരൂർ, നാഗമ്പടം തുടങ്ങിയ സ്ഥലങ്ങളിലും ജലം ഉയരുകയാണ്. തുടർന്ന് കോട്ടയത്ത് കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുറക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.

Also Read  തന്നെക്കാൾ പ്രായം കുറഞ്ഞ അരുണിനൊപ്പം ജീവിക്കാനായിരുന്നു ഷീബയുടെ ആഗ്രഹം, ബന്ധത്തിൽ നിന്നും യുവാവ് പിന്മാറിയതോടെ പ്രതികാരം

നിലവിൽ കോട്ടയം നഗരസഭയിലെ നാഗമ്പടം കാരാപ്പുഴ, ചുങ്കം, പാറപ്പാടം, ഇല്ലിക്കൽ, പള്ളിക്കമറ്റം, താഴത്തങ്ങാടി, 15 ൽ കടവ്, കല്ലറയ്ക്കൽ തുടങ്ങിയ മേഖലകളും വെള്ളം കയറിയ നിലയിലാണ്. അയമനം, മണർകാട്, അയർക്കുന്നം പ്രദേശങ്ങളും പാറപ്പാടം ക്ഷേത്രവും വെള്ളത്തിൽ മുങ്ങിയ നിലയിലാണ്.