കോട്ടയം പോളിടെക്നിക്കിൽ പോലീസുകാരെ കയ്യേറ്റം ചെയ്ത എസ്എഫ്ഐ നേതാവടക്കം രണ്ട്പേർ അറസ്റ്റിൽ

കോട്ടയം: പാലാ പോളിടെക്നിക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഘർഷത്തിൽ എഎസ്ഐ അടക്കമുള്ള പോലീസുകാരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച എസ്എഫ്ഐ സംസ്ഥാന നേതാവ് അടക്കം രണ്ട് പേർ അറസ്റ്റിൽ. പോലീസുകാർക്ക് നേരെ ഭീഷണി മുഴക്കുകയും തട്ടിക്കയറുകയും ചെയ്യുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ വഴി വ്യാപകമായ രീതിയിൽ പ്രചരിച്ചിരുന്നു.

എസ്എഫ്ഐയുടെ സംസ്ഥാന ചുമതലയുള്ള എൻ ആർ വിഷ്ണുവും മറ്റ് എസ് എഫ് ഐ പ്രവർത്തകരും കൂടിയാണ് കഴിഞ്ഞദിവസം പോലീസുകാർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയത്. സംഭവം പോലീസ് ഒതുക്കിത്തീർക്കാൻ ശ്രമിച്ചെങ്കിലും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി വീഡിയോ പ്രചരിച്ചതോടെയാണ് ഒടുവിൽ പോലീസിന് നടപടി എടുക്കേണ്ടി വന്നത്. പ്രവർത്തകരെ അറസ്റ്റ് ചെയ്തതിന് പിന്നിൽ സിപിഎം സമ്മർദ്ദം ചെലുത്തിയിട്ടുണ്ടന്നും ആരോപണങ്ങൾ ഉയർന്നു വരുന്നുണ്ട്