കോട്ടയത്ത് കടയിൽ സാധനം വാങ്ങാൻ പോയ മകളെ കടയുടമ പീഡിപ്പിച്ചു, പിതാവ് ആത്മഹത്യ ചെയ്തു

കോട്ടയം : കുറിച്ചിയിൽ പത്ത് വയസുകാരിയായ മകൾ പീഡനത്തിന് ഇരയായ സംഭവത്തിൽ മനംനൊന്ത് പിതാവ് ആത്മഹത്യ ചെയ്തു. ഞായറാഴ്ച രാത്രിയാണ് ഇയാളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മകൾ പീഡനത്തിന് ഇരയായത് പുറത്തറിഞ്ഞതിന് ശേഷം ഇയാൾ കടുത്ത മനോവിഷമത്തിലായിരുന്നതായി കുടുംബം പറയുന്നു.

കുറിച്ചി സ്വദേശിയും പലചരക്ക് കട ഉടമയുമായ യോഗി ദാസൻ (74) ആണ് പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നത്. കടയിൽ സാധനം വാങ്ങാനെത്തിയ പെൺകുട്ടിയെ കടയുടെ അകത്തേക്ക് വിളിച്ച് കയറ്റി ബലമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു.

  എല്ലാം ഉണ്ടെങ്കിലും താൽപ്പര്യം ഇല്ലാത്തതുകൊണ്ട് ബിജുവേട്ടൻ അതൊന്നും ഉപയോഗിക്കാറില്ല ; ബിജുമേനോനെ കുറിച്ച് സംയുക്ത വർമ്മ

പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ വീട്ടുകാർ കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പീഡനം നടന്നതായി അറിയുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പോലീസ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Latest news
POPPULAR NEWS