കോട്ടയത്ത് നിന്നും വിനോദയാത്രയ്ക്ക് പോയ മൂന്ന് വിദ്യാർത്ഥികൾ കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു

ബെംഗളൂരു : കോട്ടയത്ത് നിന്നും വിനോദയാത്രയ്ക്ക് പോയ മൂന്ന് വിദ്യാർത്ഥികൾ കർണാടകയിൽ കടലിൽ മുങ്ങി മരിച്ചു. കോട്ടയം മംഗളം എൻജിനീയറിങ് കോളേജ് വിദ്യാർത്ഥികളായ അമൽ (22). അലൻ റെജി (22), ആന്റ്ണി ഷേണായി (21) എന്നിവരാണ് മരിച്ചത്. ഇവർ പാമ്പാടി,മൂലമറ്റം സ്വദേശികളാണ്.

42 വിദ്യാർത്ഥികൾ അടങ്ങുന്ന സംഘമാണ് വിനോദയാത്രയ്ക്ക് പോയത് കർണാടകയിലെ മാൽപേയിലെ സെന്റ് മേരീസ് ഐലന്റിൽ വെച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. പാറക്കൂട്ടങ്ങൾക്ക് മുകളിലൂടെ നടക്കുന്നതിനിടയിൽ കാൽ വഴുതി കടലിലേക്ക് വീഴുകയായിരുന്നു എന്നാണ് വിവരം.

  "കാശ്മീരിനെ സ്വാതന്ത്രമാക്കൂ" പ്ലക്കാർഡ് ഉയർത്തിയ വിദ്യാർത്ഥിനിയെ അറസ്റ്റ്‌ ചെയ്തു

അപകടത്തിൽ ജീവൻ നഷ്ടപെട്ട വിദ്യാർത്ഥികളുടെ മൃതദേഹം ഉഡുപ്പി ജില്ലാ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ആശുപത്രി നടപടികൾ പൂർത്തിയാക്കിയതിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം സംഭവത്തിൽ കർണാടക പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Latest news
POPPULAR NEWS