കോട്ടയത്ത് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന എംബിബിഎസ് വിദ്യാർഥിനി ആ-ത്മഹത്യ ചെയ്തു

കോട്ടയം: കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്ന കോട്ടയം പായിപ്പാട് സ്വദേശിനിയായ എംബിബിഎസ് വിദ്യാർത്ഥിനി തൂങ്ങിമ-രിച്ചു. റഷ്യയിൽ എംബിബിഎസ് വിദ്യാർഥിയായിരുന്ന കൃഷ്ണപ്രിയ നാട്ടിലെത്തിയിട്ട് ആറ് ദിവസം മാത്രമേ ആയിരുന്നുള്ളൂ. കൃഷ്ണപ്രിയ നാട്ടിലെത്തിയതിനെ തുടർന്ന് നിരീക്ഷണത്തിൽ കഴിയുന്നതിനുള്ള സൗകര്യത്തിനുവേണ്ടി വീട്ടുകാർ മറ്റൊരു ബന്ധു വീട്ടിലേക്ക് മാറിയിരുന്നു.

ഇന്നലെ ഉച്ചവരെ കൃഷ്ണപ്രിയയെ ഫോണിൽ വിളിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. എന്നാൽ വൈകിട്ട് ഫോൺ വിളിച്ചിട്ട് ലഭിക്കാതെ വന്നതിനെ തുടർന്ന് അയൽ വീട്ടുകാരെ കാര്യം അറിയിക്കുകയും അവർ ജനൽ ചില്ല് തകർത്തു നോക്കിയപ്പോൾ കൃഷ്ണപ്രിയയെ തൂങ്ങി മ-രിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. രക്തസാമ്പിൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. പരിശോധനാഫലങ്ങൾക്കു ശേഷം മറ്റു തുടർനടപടികൾ ഉണ്ടാകും.

  ഭർത്താവിനെയും മൂന്ന് വയസ് പ്രായമുള്ള കുട്ടിയേയും ഉപേക്ഷിച്ച് 26 കാരി ഭർത്താവിന്റെ സുഹൃത്തിന്റെ പിതാവിനൊപ്പം ഒളിച്ചോടി

Latest news
POPPULAR NEWS