Wednesday, September 11, 2024
-Advertisements-
KERALA NEWSകോളേജിൽ പഠിക്കുമ്പോൾ താൻ ആർ എസ് എസ് കാരൻ ആയിരുന്നെന്ന് കണ്ണൻ ഗോപിനാഥൻ

കോളേജിൽ പഠിക്കുമ്പോൾ താൻ ആർ എസ് എസ് കാരൻ ആയിരുന്നെന്ന് കണ്ണൻ ഗോപിനാഥൻ

chanakya news

പൗരത്വ ഭേദഗതി ബില്ലിന്റെ പേര് പറഞ്ഞ് ഐ എ എസ് പദവി രാജിവെച്ച ആളാണ് കണ്ണൻ ഗോപിനാഥൻ എന്ന് പൊതുവെ പറയുമെങ്കിലും. മറ്റ് ചില ദുരനടപ്പിന്റെ പേരിൽ സ്ഥാനം നഷ്ടമേറ്റുന്നയപ്പോൾ പൗരത്വ ബില്ലിന്റെ പേര് പറഞ്ഞ് രാജി വെച്ച് തട്ടി തപ്പിയ വ്യക്തിയാണ് കൂടിയാണ് കണ്ണൻ ഗോപിനാഥൻ. ഇപ്പോഴിതാ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് കണ്ണൻ ഗോപിനാഥൻ.

താൻ കോളേജിൽ പഠിക്കുന്ന സമയത്ത് ആർ എസ് എസ് പ്രവർത്തകനായിരുന്നു എന്നും ശാഖയിൽ പോയിട്ടുണ്ടെന്നും തിരിച്ചറിവ് വന്നപ്പോൾ ആർ എസ് എസ് ൽ നിന്നും വിട്ടു നിന്നെന്നുമാണ് കണ്ണൻ ഗോപിനാഥന്റെ വെളിപ്പെടുത്തൽ. സ്വകാര്യ വാർത്ത ചാനലിന് നൽകിയ അഭിമുഖത്തിലാണ് കണ്ണൻ ഗോപിനാഥന്റെ വെളിപ്പെടുത്തൽ

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം സംഘടിപ്പിക്കാൻ പോയ കണ്ണൻ ഗോപിനാഥനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ആർ എസ് പ്രവർത്തകൻ ആയിരുന്നെന്നത് നുണയാണെന്നാണ് റിപ്പോർട്ട്. കോളേജ് പഠനകാലത്ത് കണ്ണൻ ഗോപിനാഥൻ ഇടതുപക്ഷ ചിന്തകനായിരുന്നെന്ന് സഹപാഠികൾ പറഞ്ഞതായും റിപ്പോർട്ടുകളുണ്ട്.