കോളേജിൽ പഠിക്കുമ്പോ ടീച്ചറിനോട് ചെയ്തത് ഓർത്ത് നാട് വിടാൻ വരെ തോന്നിയെന്ന് മുകേഷ്

മലയാള സിനിമയിൽ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന നടനാണ് മുകേഷ്. കോമഡി വേഷങ്ങൾ അഭിനയിച്ചാണ് താരം ഏറെയും ശ്രദ്ധനേടിയത്. സിനിമയിൽ മാത്രമല്ല കേരള രാഷ്ട്രീയത്തിലും മുകേഷ് സജീവമാണ്. മുകേഷ് ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറലായി മാറുന്നത്.

ഒരു കഥാപാത്രം അഭിനയിക്കുമ്പോൾ ആ വേഷത്തിൽ എവിടെയെങ്കിലുമൊക്കെ താൻ കാണുമെന്നും ബാക്കിയൊക്കെ ഇമാജിനേഷനാണ് എന്നാണ് താരം പറയുന്നത്. തന്റെ കോളജ് പഠനകാലത്ത് ഒരു സുന്ദരി ടീച്ചറിനെ എന്നും കളിയാക്കുമായിരുന്നുവെന്നും, ഒരിക്കൽ ടീച്ചർ പോകുമ്പോൾ ടീച്ചറിന്റെ വട്ട പേര് വിളിച്ച് പാട്ട് പടിയെന്നും അത് ടീച്ചർക്ക് അപമാനമായി മാറിയെന്നും മുകേഷ് പറയുന്നു.

Also Read  സ്വിമ്മിംഗ് സ്യുട്ടിൽ രഞ്ചിനി ഹരിദാസ് ; വെള്ളച്ചാട്ടത്തിലേക്ക് ചാടുന്ന വീഡിയോ പങ്കുവെച്ച് താരം

2000 വിദ്യാർത്ഥികൾ പഠിക്കുന്ന സ്ഥലത്ത് ഇത്തരം ഒരു പാടുപാടിയത് ആകെ വിഷയമായെന്നും തന്റെ അച്ഛനെ അടക്കം കോളേജിൽ നിന്നും വിളിപ്പിച്ചെന്നും അന്നേരം നാട് വിടാനും, ആത്മഹത്യാ ചെയ്യാൻ തോന്നിയെന്നും മുകേഷ് പറയുന്നു. പിന്നീട് ഒരിക്കൽ ഇ സംഭവം താൻ സ്ക്രിപ്റ്റിൽ എഴുതി ചേർത്ത് പണമുണ്ടാക്കിയെന്നും അതൊരു കോമേഡിയായി മാറിയെന്നും മുകേഷ് കൂട്ടിച്ചേർത്തു.