കോഴിക്കോട് ഇരട്ടസ്ഫോടന കേസിലെ പ്രതികളെ ഹൈക്കോടതി വെറുതെ വിട്ടു

കൊച്ചി : കോഴിക്കോട് നടന്ന ഇരട്ട സ്ഫോടന കേസിലെ പ്രതികളായ തടിയന്റെവിട നസീറിനെയും,ഷഫാസിനേയും ഹൈകോടതി വെറുതെ വിട്ടു. നേരത്തെ തടിയന്റവിട നസീറിനെ മൂന്ന് ജീവപര്യന്തം തടവിനും ഷഫാസിനെ ഇരട്ട ജീവപര്യന്തത്തിനും എൻഐഎ കോടതി ശിക്ഷിച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച പ്രതികളെ തെളിവുകളുടെ അഭാവത്തിൽ വെറുതെ വിടുകയായിരുന്നു.

2006 മാർച്ചിലാണ് കോഴിക്കോട് ഇരട്ട സ്ഫോടനം നടന്നത്. കെഎസ്ആർടിസി ബസ്റ്റാന്റിലും, മൊഫ്യുസിൽ ബസ്റ്റാൻഡിലുമാണ് സ്ഫോടനം നടന്നത്. തുടർന്ന് എൻഐഎ കേസ് ഏറ്റെടുക്കുകയും അന്വേഷണം നടത്തുകയുമായിരുന്നു അന്വേഷണത്തിൽ തടിയന്റവിട നസീറും ഷഫാസും കുറ്റക്കാരാണെന്ന് എൻഐഎ കണ്ടെത്തുകയും ഇവർക്ക് ശിക്ഷ വിധിക്കുകയുമായിരുന്നു.

  കരിപ്പൂർ എയർപോർട്ടിൽ നിന്നും കസ്റ്റംസ് 1276 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തു

അതേസമയം കേസിലെ മറ്റ് രണ്ട് പ്രതികളെ നേരത്തെ വിചാരണ കോടതി വെറുതെ വിട്ടിരുന്നു. അബുബക്കർ യൂസഫ്, അബ്ദുൽ ഹാലിം എന്നിവരാണ് നേരത്തെ കുറ്റവിമുക്തരായവർ. പ്രതികളെ വെറുതെ വിട്ടതിനെതിരെ എൻഐഎ നൽകിയ അപ്പീലും ഹൈക്കോടതി തള്ളി. വലിയ തിരിച്ചടിയാണ് എൻഐഎ നേരിട്ടിരിക്കുന്നത്.

Latest news
POPPULAR NEWS