കോഴിക്കോട് നിന്ന് കാണാതായ ആറു പെൺകുട്ടികളിൽ ഒരാളെ പോലീസ് ബെംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്തു

കോഴിക്കോട് : ചിൽഡ്രൻസ് ഹോമിൽ നിന്നും കാണാതായ ആറു പെൺകുട്ടികളിൽ ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബംഗളൂരുവിൽ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ നിന്നാണ് പോലീസ് പെൺകുട്ടിയെ കസ്റ്റഡിയിലെടുത്തത്. കാണാതായ ആറു പെൺകുട്ടികളും ഹോട്ടലിൽ എത്തിയതായി ഹോട്ടൽ ജീവനക്കാർ പറയുന്നു.

ഹോട്ടലിൽ മുറി അന്വേഷിച്ചാണ് പെൺകുട്ടികളും രണ്ട് യുവാക്കളും എത്തിയത് എന്നാൽ . പെൺകുട്ടികളുടെ കൈവശം തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനെ തുടർന്ന് സംശയം തോന്നി പെൺകുട്ടികളെ ഹോട്ടൽ ജീവനക്കാർ തടഞ്ഞ് വെയ്ക്കുകയായിരുന്നു. തുടർന്ന് പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയെങ്കിലും അഞ്ച് പെൺകുട്ടികൾ ഹോട്ടലിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു.

പെൺകുട്ടിക്കൊപ്പം രണ്ട് യുവാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശൂർ കൊല്ലം സ്വദേശികളായ യുവാക്കളാണ് പെൺകുട്ടിക്കൊപ്പം ഉണ്ടായിരുന്നത്. മഡിവാള പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. അതേസമയം വിവരം ലഭിച്ചതിന് പിന്നാലെ കോഴിക്കോട് നിന്ന് പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു.

  സ്‌കൂളിലേക്ക് പോയ പ്ലസ്‌ടു വിദ്യാർത്ഥികളായ രണ്ട് പെൺകുട്ടികളെ കാണാതായി

ഹോട്ടലിൽ നിന്നും രക്ഷപെട്ട പെൺകുട്ടികൾക്കായി ബംഗളൂരു പോലീസ് അന്വേഷണം ശക്തമാക്കി. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അധിക ദൂരം സഞ്ചരിക്കാനുള്ള സാധ്യത ഇല്ലെന്നും എത്രയും പെട്ടെന്ന് പെൺകുട്ടികളെ കണ്ടെത്തുമെന്ന് പോലീസ് പറയുന്നു.

ബുധനാഴ്ച രാവിലെയാണ് കോഴിക്കോട് വെള്ളിമാട് കുന്നിൽ പ്രവർത്തിക്കുന്ന ചിൽഡ്രൻസ് ഹോമിൽ നിന്നും പെൺകുട്ടികളെ കാണാതായത്. അടുക്കള വശത്ത് ഏണി ചാരിവെച്ച് അത് വഴി ചാടി കടക്കുകയായിരുന്നെന്ന് ചിൽഡ്രൻസ് ഹോം അധികൃതർ പൊലീസിന് മൊഴി നൽകി.

Latest news
POPPULAR NEWS