കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ്‌ മൂന്നാം വർഷ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജിൽ എംബിബിഎസ്‌ മൂന്നാം വർഷ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. കോളേജിലെ ബോയ്‌സ് ഹോസ്റ്റിലിന് സമീപത്ത് നിന്നാണ് വിദ്യാർത്ഥിയുടെ മൃദദേഹം കണ്ടെത്തിയത്. എറണാകുളം മട്ടാഞ്ചേരി സ്വദേശി ശരത്തിന്റെ മൃദദേഹമാണ് കണ്ടെത്തിയത്.

മെഡിക്കൽ കോളേജ് യൂണിയൻ വൈസ് ചെയർമാൻ കൂടിയായിരുന്നു മരണപ്പെട്ട ശരത്ത്. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് മൃദദേഹം കണ്ടെത്തിയത്. തുടർന്ന് കോളേജ് അധികൃതർ പോലീസിൽ വിവരമറിയിക്കുകയും ശേഷം ആശുപത്രി അധികൃതരടങ്ങുന്ന പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃദദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അതേസമയം മരണ കാരണം വ്യക്തമല്ലെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പോലീസ് പറഞ്ഞു.

  യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു, മതം മാറാൻ വിസമ്മതിച്ചോടെ വിവാഹത്തിൽ നിന്നും പിന്മാറി ; യുവാക്കൾ അറസ്റ്റിൽ

Latest news
POPPULAR NEWS